സംസ്ഥാനത്തെ ജൂവലറികളിൽ നിന്നും വിൽക്കപ്പെടുന്ന സ്വർണ്ണത്തിൽ മായമോ?

0

തിരുവനന്തപുരം:നഗരത്തിലെ ജൂവലറികളിൽ നിന്നും വാങ്ങുന്ന സ്വർണത്തിൽ മായം കലർത്തുന്നതായി വ്യാപക പരാതി.സ്വർണത്തിൽ അമിതമായ തോതിൽ ചെമ്പ് കലർത്തുന്നതായി ആണ് സാധാരണക്കാരുടെ പരാതി എന്നാൽ
രാജ്യത്ത് വിറ്റഴിക്കുന്ന സ്വര്‍ണത്തില്‍ മായം ഏറെയുണ്ടെന്നു മാത്രമല്ല, നിരവധി രോഗങ്ങള്‍ക്കു കാരണമാകുന്ന രാസവസ്തുക്കളും ഉണ്ടെന്നാണ് കണ്ടെത്തല്‍.

കേരള ഹൈക്കോടതി രണ്ടുമാസം മുമ്പ് ഒരു വിധിയിലൂടെ ഈ ആശങ്ക സ്ഥിരീകരിക്കുകയും ചെയ്തു സംസ്ഥാനത്തെ വൻകിട ജൂവലറി ഗ്രൂപ്പുകളും ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നു എന്ന കോടതിയുടെ പരാമർശവും സാധാരണക്കാർ ആശങ്കയോടെ ആണ് ശ്രവിച്ചത്.

വന്‍തോതില്‍ ഇറിഡിയം, റുഥേനിയം എന്നീ മൂലകങ്ങള്‍ ചേര്‍ക്കുന്നു വെന്നാണ് നിലവിൽ ലഭ്യമായ രേഖകളില്‍നിന്ന് വ്യക്തമാകുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ.കെ. ബഷീര്‍, ജസ്റ്റിസ് പി.ക്യു. ബര്‍ക്കത്തലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. ഇറിഡിയം, റുഥേനിയം മൂലകങ്ങളുടെ ചില ഐസോടോപ്പുകള്‍ കാന്‍സറിന് കാരണമാണെന്നും ഇവ ചേര്‍ക്കുന്നത് അതി രൂക്ഷമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ എന്‍. ശങ്കര മേനോന്‍ അയച്ച കത്ത് സ്വമേധയാ ഹരജിയായി പരിഗണിച്ചാണ് നടപടി.

ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിസ്)ആക്ടില്‍ ഭേദഗതി കൊണ്ടുവന്നാല്‍ മാത്രമേ സ്വര്‍ണാഭരണങ്ങളില്‍ മറ്റ് മൂലകങ്ങള്‍ ചേര്‍ക്കുന്നത് നിയന്ത്രിക്കാനാവൂ.എതായാലും മലയാളികള്‍ അഭിമാനത്തോടെ സ്വന്തംശരീരത്തില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടു നടന്ന ഈ എടുത്താല്‍പ്പൊങ്ങാത്ത വിലയുള്ള ലോഹം ആരോഗ്യത്തിനും അപകടകാരിയാണെന്നു പുതിയൊരു തിരിച്ചറിവാണ്.

സ്വര്‍ണവും കേരള പെണ്ണുങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഏറെപ്പറയേണ്ടതില്ലല്ലോ? സ്വര്‍ണത്തിന്റെ വില റോക്കറ്റ് പോലെ കുതിച്ചു കയറുകയാണ് ദിനം പ്രതി. പാവപെട്ട രക്ഷിതാക്കള്‍ മകളുടെ സന്തോഷത്തിനു വേണ്ടി കിടപ്പാടം പണയം വെച്ചും കൊള്ള പലിശക്ക്‌ പണം എടുത്തും കല്യാണം നടത്തി അവസാനം ഒരു മുഴം കയറിലോ കീടനാശിനിയിലോ ജീവിതം അവസ്സനിപ്പിക്കേണ്ടി വരുന്ന അവസ്‌ഥയാണ്‌ ഇന്ന് കേരളത്തിൽ സംജാതമായിരിക്കുന്നത്.
സംസ്ഥാനത്തെ പ്രമുഖ ജൂവലറികൾ നൽകുന്ന ലക്ഷകണക്കിന് രൂപയുടെ പരസ്യവും വാങ്ങി അവർക്ക് കുടപിടിക്കുന്ന മാധ്യമങ്ങൾ ഇത് പൊതുജനങ്ങളിൽ എത്തിക്കില്ല എന്നത് പരസ്യമായ രഹസ്യം മാത്രം.

ഷിബു ബാബു

Leave A Reply

Your email address will not be published.