പുതിയ റേഷന്‍ കാര്‍ഡ് ;അപേക്ഷ തികച്ചും സൗജന്യമെന്ന് മന്ത്രി
തിരുവനന്തപുരം : റേഷന്‍ കാര്‍ഡിന്റെ അപേക്ഷയ്ക്ക് സര്‍ക്കാരിന് വിലകൊടുക്കേണ്ടതില്ല. പുതിയ റേഷന്‍ കാര്‍ഡിന്റെ അപേക്ഷയുടെ മാതൃക സര്‍ക്കാരിന്റെ വെബ്സൈറ്റില്‍ നിന്നും സൗജന്യമായി ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഭക്ഷ്യവകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്കി. എല്ലാ റേഷന്‍കടകളിലും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അപേക്ഷ ഫോറത്തിന്റെ മാതൃകലഭ്യമാക്കും.
മുന്‍പ് അപേക്ഷഫോറത്തിന് 10 രൂപ ഈടാക്കിയിരുന്നു. അപേക്ഷ ഫോറം വാങ്ങാനായി ജനങ്ങള്‍ ക്യു നില്ക്കുന്നതും ആഫീസുകളില്‍ അപേക്ഷ വില്‍പ്പനയുടെ കണക്കു സൂക്ഷിക്കുന്നതും ചെലവാകാതെ വരുന്ന അപേക്ഷകള്‍ കൂട്ടിയിട്ട് ആഫീസ് സ്ഥലം മെനക്കെടുന്നതും ഒക്കെ പഴങ്കഥയാകും. അപേക്ഷ ഓണ്‍ലൈന്‍ ആകുമ്പോള്‍ അച്ചടിച്ച അപേക്ഷകള്‍ വേണ്ടിവരികയും ഇല്ല.