ഇനി കട്ടിലും, ഉറക്കവും മാത്രമെന്ന് ട്വീറ്റ്; പിന്നാലെ ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0

മുംബൈ:അമിതാഭ് ബച്ചനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ ലീലാവതി ആശുപത്രിയില്‍ ഇന്നു വൈകിട്ടോടെയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കടുത്ത ശരീരവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ബച്ചനെ പിന്നീട്, അഡ്മിറ്റ് ചെയ്യുകയായിരുന്നു. ആരോഗ്യസ്ഥിതിയെകുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഉദരസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്. ഇതിനു മുന്‍പ് ബച്ചന്‍ ശസ്ത്രക്രിയകള്‍ക്കും വിധേയനായിരുന്നു.

ആശുപത്രിവൃത്തങ്ങള്‍ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. രാവിലെ മുംബൈയില്‍നടന്ന, പുതിയ ചിത്രം തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്റെ ടീസര്‍ റിലീസ് ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്റെ രാത്രി ഷൂട്ടിങുകളില്‍ നിന്ന് തിരിച്ചെത്തി. ഇനി കട്ടിലും ഉറക്കവും മാത്രം’ എന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനു ശേഷമായിരുന്നു ശാരീരിക അസ്വസ്ഥത.

Leave A Reply

Your email address will not be published.