ടോപ് ടെന്‍ ബെസ്റ്റ് സെല്ലിംഗ് കാര്‍ നിരയിലേക്ക് ടിയാഗോയും

0

മാരുതിയെയും റെനോയെയും കടത്തിവെട്ടി വില്‍പ്പനയില്‍ ടാറ്റയുടെ ടിയാഗോയ്ക്ക് മുന്നേറ്റം. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണ്, മാരുതിയും ഹ്യുണ്ടായ്‌യും കൈയ്യടക്കി വച്ചിരുന്ന ടോപ് ടെന്‍ ബെസ്റ്റ് സെല്ലിംഗ് കാര്‍ നിരയിലേക്ക് ടിയാഗോയും എത്തുന്നത്. മാരുതിയുടെ സെലേറിയോയെയും റെനോയുടെ ക്വിഡിനേയും വില്‍പ്പനയില്‍ പിന്നിലാക്കിയാണ് ടിയാഗോ ജനുവരി മാസത്തെ വില്‍പ്പനയില്‍ തരംഗമായത്. 287 യൂണിറ്റുകളാണ് കഴിഞ്ഞമാസം നിരത്തുകളിലേക്കിറങ്ങിയത്.

സെലേറിയേ വിറ്റുപോയത് 7641 യൂണിറ്റുകളാണ്. 2016 ഏപ്രില്‍ നിരത്തിലെത്തിയ ടിയാഗോ ടാറ്റയുടെ ഏറ്റവും മികച്ച വില്‍പ്പനയുള്ള കാറാണ്. 85 പി.എസ് കരുത്തും 114 എന്‍.എം ടോര്‍ക്കും പകരുന്നതാണ് 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ റിവോട്രോണ്‍ പെട്രോള്‍ എന്‍ജിന്‍. 1.05 ലിറ്റര്‍ ത്രീ സിലിണ്ടര്‍ റിവോടോര്‍ക്ക് ഡീസല്‍ എന്‍ജിന്‍ 70 പിഎസ് പരമാവധി കരുത്തും 139 എന്‍.എം പരമാവധി ടോര്‍ക്കും നല്‍കും. പെട്രോള്‍ വേരിയന്റ് 23.84 കിലോമീറ്ററും ഡീസല്‍ വേരിയന്റ് 27.28 കിലോമീറ്റര്‍ മൈലേജും നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Leave A Reply

Your email address will not be published.