ഫഹദ്-വിജയ് സേതുപതി ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലിലേയ്ക്ക്

0

ഫഹദ് ഫാസില്‍ ഒരു പ്രധാനവേഷത്തിലെത്തുന്ന വിജയ് സേതുപതിചിത്രം സൂപ്പര്‍ ഡീലക്‌സ് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സൂപ്പര്‍ ഡീലക്‌സിന്റെ എഴുത്തുകാരിലൊരാളായ മിഷ്‌കിനാണ് ഇക്കാര്യം സൂചിപ്പിച്ചത്.

ഈ വര്‍ഷം പകുതിയോടെ ചിത്രം തീയേറ്ററുകളിലെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അതിനിടയിലാണ് മെയില്‍ കാന്‍ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

വസന്ത ബാലന്റെ സംവിധാനത്തില്‍ 2006 ല്‍ തീയേറ്ററുകളിലെത്തിയ ‘വെയില്‍’ ആണ് ആദ്യമായി കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച തമിഴ് ചിത്രം. ആരണ്യകാണ്ഡം എന്ന സൂപ്പര്‍ഹിറ്റ് ഗ്യാങ്‌സ്റ്റര്‍ ചിത്രത്തിനു ശേഷം ത്യാഗരാജന്‍ കുമാരരാജ ഒരുക്കുന്ന സിനിമയാണ് സൂപ്പര്‍ ഡീലക്‌സ്.

ചിത്രത്തില്‍ ഫഹദിനും വിജയ് സേതുപതിയ്ക്കും പുറമേ സമാന്ത അക്കിനേനി, മിഷ്‌കിന്‍, രമ്യ കൃഷ്ണന്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു. ചിത്രത്തില്‍ ട്രാന്‍സ്‌ജെന്‍ഡറിന്റെ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. ശില്‍പ്പ എന്നാണ് കഥാപാത്രത്തിന്റെ പേര്.

Leave A Reply

Your email address will not be published.