തിരിച്ചെത്തിയ നിരോധിച്ച നോട്ടുകള്‍ എണ്ണിത്തീര്‍ന്നില്ലെന്ന്‌ ആര്‍.ബി.ഐ.

0

ന്യൂഡല്‍ഹി: നോട്ട്‌ അസാധുവാക്കലിനു ശേഷം തിരിച്ചെത്തിയ 500, 1000 രൂപ നോട്ടുകള്‍ ഇതുവരെ എണ്ണിത്തീര്‍ന്നിട്ടില്ലെന്നു റിസര്‍വ്‌ ബാങ്ക്‌. തിരിച്ചെത്തിയ നോട്ടുകളുടെ കണക്കും എല്ലാം യഥാര്‍ഥ നോട്ടുകളാണോയെന്നു തിട്ടപ്പെടുത്തിവരികയാണെന്ന്‌ ആര്‍.ബി.ഐ. വൃത്തങ്ങള്‍ അറിയിച്ചു. ഇത്‌ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നു വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ ആര്‍.ബി.ഐ. പറഞ്ഞു. എന്നാല്‍, എണ്ണല്‍ എന്നു തീരുമെന്ന്‌ കൃത്യമായ മറുപടി നല്‍കാന്‍ ആര്‍.ബി.ഐ. തയാറായില്ല. 59 യന്ത്രങ്ങളുടെ സഹായത്തോടെയാണു നോട്ടെണ്ണല്‍ തുടരുന്നത്‌. 2016 നവംബര്‍ എട്ടിനാണ്‌ കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത്‌.

Leave A Reply

Your email address will not be published.