ഒറ്റരാത്രി കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ ഒരു മില്യണ്‍ ഫോളേവേഴ്‌സ്; പ്രിയ മുന്നിലെത്തിയത് മോഹന്‍ലാലിനെ പിന്തള്ളി; ഒരു ദിവസം കൊണ്ട് ഏറ്റവുമധികം ഫോളോവേഴ്‌സിനെ നേടിയതില്‍ റൊണാള്‍ഡോയ്‌ക്കൊപ്പം

0

ഒരു അഡാര്‍ ലൗവ് എന്ന ചിത്രത്തിലെ ഒറ്റ പാട്ടിലൂടെ ശ്രദ്ധേയയായ പ്രിയ പി. വാര്യര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ 24 മണിക്കൂറിനകം കൊണ്ട് ഒരു മില്യണ്‍ ഫോളോവേഴ്‌സ്. 707 കെ ഫോളോവേഴ്‌സുള്ള മോഹന്‍ലാലിനെ പിന്തള്ളിയാണ് പ്രിയ ഒരു മില്യണ്‍ ഫോളോവേഴ്‌സില്‍ എത്തിയത്. ഒറ്റ ദിവസം കൊണ്ട് ഏറ്റവുമധികം ഫോളോവേഴ്‌സിനെ നേടിയ താരങ്ങളില്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, അമേരിക്കന്‍ മോഡല്‍ കയില്‍ ജെന്നര്‍ എന്നിവര്‍ക്കൊപ്പമാണ് പ്രിയ.

സിനിമയില്‍ വിനീത് ശ്രീനിവാസന്‍ പാടിയ പാട്ട് ഹിറ്റായതോടെയാണ് പ്രിയയും തരംഗമായത്. പ്രിയയുടെ പ്രശസ്തി രാജ്യാന്തര അതിര്‍ത്തിയും കടന്ന് പോയിരിക്കുകയാണ്. ബംഗ്ലാദേശ്, പാകിസ്താന്‍ ട്രോള്‍ പേജുകളിലും മാധ്യമവാര്‍ത്തകളിലും പ്രിയ ട്രെന്‍ഡിങ്ങാണ്. പ്രിയ വാര്യരും പാട്ടിലെ ആണ്‍കുട്ടിയും ജൂണിയര്‍ ആര്‍ട്ടിസ്റ്റുകളാകാന്‍ എത്തിയതായിരുന്നു. പിന്നീട് ഇവര്‍ക്ക് സംവിധായകന്‍ ഒമര്‍ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ നല്‍കുകയായിരുന്നു. ഇവരുടെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഒമര്‍ തിരക്കഥ തിരുത്തിയെന്നും വാര്‍ത്തയുണ്ട്.

ഒറ്റ ദിവസം കൊണ്ട് ലഭിച്ച പ്രശസ്തിക്ക് സംവിധായകന്‍ ഒമറിനും പ്രേക്ഷകര്‍ക്കും നന്ദി പറയുകയാണ് പ്രിയ. അവള്‍ നിങ്ങളുടെ ഹൃദയങ്ങളെ അലിയിച്ചു കളയും എന്നാണ് പാകിസ്ഥാനി എന്റര്‍ടെയ്‌നേഴ്‌സ് എന്ന ഫെയ്‌സ്ബുക്ക് പേജ് പ്രിയയയെ വിശേഷിപ്പിച്ചിരിക്കുന്നത്. കറന്റ് നാഷണല്‍ ക്രഷ് എന്നാണ് ചിലര്‍ വിശേഷിപ്പിക്കുന്നത്. ഇന്ത്യയില്‍ ദേശീയ ദിനപത്രങ്ങളുടെ പേജുകളില്‍ വരെ പ്രിയയുടെ ചിത്രങ്ങളും വീഡിയോയും ഷെയര്‍ ചെയ്യുന്നുണ്ട്.

Leave A Reply

Your email address will not be published.