നെക്‌സോണില്‍ പരീക്ഷണവുമായി ടാറ്റ എത്തുന്നു

0

ഓരോ ഓട്ടോ എക്‌സ്‌പോയിലും പുതിയ പരീക്ഷണങ്ങളുമായിട്ടാണ് ടാറ്റ എത്തുന്നത്. കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയിലാണ് ടാറ്റ നെക്‌സോണിനെ അവതരിപ്പിച്ചത്. അധികം വൈകാതെ തന്നെ വാഹനത്തെ കമ്പനി വിപണിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ നെക്‌സോണിന്റെ പരീക്ഷണം കമ്പനി അവസാനിപ്പിച്ചില്ല. നെക്‌സോണില്‍ ഉള്ള പരീക്ഷണം ഇനിയും തുടരും എന്ന് സൂചന നല്‍കിക്കൊണ്ടു തന്നെയാണ് കമ്പനി ഇപ്പോള്‍ നെക്‌സോണ്‍ എയറോയെ കാഴ്ചവെച്ചിരിക്കുന്നത്.

കസ്റ്റം സ്റ്റൈലിംഗ് കിറ്റില്‍ ഒരുങ്ങിയ നെക്സോണ്‍ പതിപ്പാണ് എയറോ. ആക്ടിവ് സ്‌റ്റൈലിംഗ് കിറ്റിനെയും എയറോയ്ക്കൊപ്പം ടാറ്റ ഉടന്‍ നല്‍കും. സൈഡ് സ്‌കേര്‍ട്ടുകള്‍, റെഡ് ആക്സന്റ് നേടിയ മുന്‍ പിന്‍ ബമ്പര്‍ പ്രൊട്ടക്ടറുകള്‍, എക്സ്‌ക്ലൂസീവ് ലിക്വിഡ് സില്‍വര്‍ കളര്‍ സ്‌കീം, പിയാനൊ ബ്ലാക് ഫിനിഷ് റൂഫ് എന്നിവയുടെ പശ്ചാത്തലത്തില്‍ നെക്സോണ്‍ എയറോ പതിപ്പ് നിരയില്‍ വേറിട്ടു നില്‍ക്കും.

വാഹനത്തിന്റെ അകത്തളത്തിലും മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. സ്റ്റീയറിംഗ് വീലിലും, ഡാഷ്‌ബോര്‍ഡിലെ മാറ്റവും അതിനൊപ്പം തന്നെ പ്ലാസ്റ്റിക് കൊണ്ടുള്ള സെന്റര്‍ കണ്‍സോളൊക്കെയാണ് പ്രധാന സവിശേഷതകള്‍. എന്നാല്‍ മെക്കാനിക്കല്‍ മുഖത്ത് കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല.

നിലവിലുള്ള 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനില്‍ തന്നെയാകും വാഹനം എത്തുക. 108.5 ബിഎച്ച്പി കരുത്തും 170 എന്‍എം ടോര്‍ക്കുമാണ് നെക്‌സോണ്‍ എയറോ പെട്രോള്‍ പരമാവധി ഉത്പാദിപ്പിക്കുക.

108.5 ബിഎച്ച്പി കരുത്തും 260 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ എഞ്ചിനും വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇരു എഞ്ചിന്‍ പതിപ്പുകളിലും 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇടംപിടിച്ചിരിക്കുന്നത്.

നെക്സോണ് എയറോയ്ക്ക് പുറമെ നെക്സോണ്‍ എഎംടിയെയും എക്സ്പോയില്‍ ടാറ്റ കാഴ്ചവെച്ചിട്ടുണ്ട്. നെക്സോണ്‍ എയറോയുടെ വില സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ടാറ്റ ലഭ്യമാക്കിയിട്ടില്ല.

Leave A Reply

Your email address will not be published.