സിമന്റ് മിക്സറിനുള്ളില്‍ ജീവനോടെ 22 മനുഷ്യരെ ഒളിപ്പിച്ചനിലയില്‍
ഷാര്‍ജ: യുഎഇ യില്‍ 22 മനുഷ്യരെ സിമന്റ് മിക്സറില് ഒളിപ്പിച്ചനിലയില്‍. ഇവരെ കസ്റ്റംസ് അധികൃതര്‍ പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു കസ്റ്റംസ് അതോറിറ്റിയും ഷാര്‍ജ പോര്‍ട്ട് അതോറിറ്റിയും ചേര്‍ന്നു സ്ഥലത്തു പരിശോധന നടത്തിയത്. ഷാര്‍ജ ചെക്ക് പോസ്റ്റില്‍ വച്ച് സിമന്റ് മിക്സറര് കയറ്റി വന്ന ട്രക്കു തടഞ്ഞ് ഇവര്‍ പരിശോധന നടത്തുകയായിരുന്നു.
തുടര്‍ന്നു സിമന്റ് മിക്സറില് എന്താണ് എന്നു കണ്ടെത്താന്‍ എക്സറേ പരിശോധന നടത്തി. ഈ പരിശോധനയിലാണു ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. മിക്സറിനുള്ളില്‍ കണ്ട 22 പേരില്‍ ആഫ്രിക്കന്‍ വംശജരും ഏഷ്യന്‍ വംശജരും ഉള്‍പ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്നതിന്റെ വിശദമായ വിവരങ്ങള്‍ അറിവായിട്ടില്ല.