ഏഴു വയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
രാജകുമാരി: ഏഴു വയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. രാജാക്കാട് മുല്ലക്കാനം മരിയാഭവനില്‍ അനീഷ്(29) ആണു പിടിയിലായത്. കുട്ടിയെ സ്വന്തം വീട്ടില്‍ വിളിച്ചുവരുത്തിയും കുട്ടിയുടെ വീട്ടില്‍വച്ചും ഒരുവര്‍ഷമായി പീഡിപ്പിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം കുട്ടിയെ പ്രതിയുടെ വീട്ടില്‍വച്ച് അസ്വഭാവികമായ രീതിയില്‍ അയല്‍വാസിയായ സ്ത്രീ കാണുകയും ചോദ്യം ചെയ്യുകയും ചെയ്തതിനെത്തുടര്‍ന്നാണ് വിവരം പുറത്തായത്. രാജാക്കാട് എസ്.ഐ: പി. ഡി അനൂപ്മോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു പ്രതിയെ പിടികൂടിയത്.