നാളെ മുതല്‍ സ്വകാര്യ ബസ് സമരം; പുതുക്കിയ നിരക്കുകള്‍ അംഗീകരിക്കാനാകില്ല

0

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം. നിലവിലെ നിരക്കു വര്‍ധന അംഗീകരിക്കാനാകില്ലെന്നും സമരവുമായി മുന്നോട്ട് പോകുകയാണെന്നും ബസ് ഉടമകള്‍ അറിയിച്ചു.

മിനിമം യാത്രാനിരക്ക് 10 രൂപയാക്കണമെന്നും വിദ്യാര്‍ത്ഥികളു​ടെ യാത്രാ നിരക്ക് 50 % ആക്കി ഉയര്‍ത്തണമെന്നും ബസ് ഉടമകള്‍ പറയുന്നു.

വിദ്യാര്‍ത്ഥികള്‍ കയറുന്നുവെന്ന കാരണത്താന്‍ ബസ് ഉടമകള്‍ക്ക് യാതൊരു ആനുകൂല്യങ്ങളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കിട്ടുന്നില്ല. കണ്‍സഷന്‍ അനുവദിക്കുമ്പോള്‍ ആനുകൂല്യങ്ങള്‍ നല്‍കിയില്ലെങ്കില്‍ പിടിച്ചു നില്‍ക്കാനാകില്ലെന്ന് ബസ് ഉടമകള്‍ വ്യക്തമാക്കി. നിലവിലെ ഡീസല്‍ വില വര്‍ധന കണക്കിലെടുക്കുമ്പോള്‍ ഈ നിരക്ക് വര്‍ധന അപര്യാപ്തമാണ്.

അതേസമയം, എല്ലാ വശങ്ങളും പരിശോധിച്ചാണ് നിരക്ക് വര്‍ധിപ്പിച്ചതെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.