മല്യക്ക്‌ ആഴ്‌ചയില്‍ 16 ലക്ഷം ചെലവിടാന്‍ അനുമതി

0

ലണ്ടന്‍: ഇന്ത്യയിലെ നിയമനടപടി പേടിച്ചു ബ്രിട്ടനില്‍ കഴിയുന്ന വിവാദ മദ്യവ്യവസായി വിജയ്‌ മല്യക്ക്‌ ആഴ്‌ചയില്‍ 18,325.31 പൗണ്ട്‌ (ഏകദേശം 16,41,221 രൂപ) ചെലവിടാന്‍ ബ്രിട്ടീഷ്‌ ഹൈക്കോടതിയുടെ അനുമതി. നേരത്തെ ആഴ്‌ചയില്‍ 5,000 പൗണ്ട്‌ ചെലവിടാനായിരുന്നു അനുമതിയുണ്ടായിരുന്നത്‌.

ജനുവരി 30 നു ജസ്‌റ്റിസ്‌ റോബിന്‍ ന്യൂലെസാണ്‌ ഉത്തരവ്‌ നല്‍കിയത്‌. മല്യയെ ഇന്ത്യക്കു വിട്ടുനല്‍കണമെന്ന കേസ്‌ ബ്രിട്ടനില്‍ തുടരുകയാണ്‌.

Leave A Reply

Your email address will not be published.