വൈദ്യപരിശോധനയ്ക്ക് എത്തിയ 17കാരി വീട്ടില്‍ തിരിച്ചെത്തിയത് അവശനിലയില്‍, അന്വേഷിച്ചപ്പോള്‍ പുറത്തു വന്നതു ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍: പിന്നില്‍ വന്‍മാഫിയ

0

ശെവദ്യപരിശോധനയ്ക്ക് എത്തിയ 17കാരി വീട്ടില്‍ അവശനിലയില്‍ തിരിച്ചെത്തിയതിനെ തുടര്‍ന്നു പിതാവ് കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ പുറത്തു വന്നതു ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. മെഡിക്കല്‍ പരിശോധനയുടെ മറവില്‍ സ്ത്രീകളില്‍ നിന്നു സ്‌പൈനല്‍ ഫ്‌ലുയിഡ് ശേഖരിച്ചതായി റിപ്പോര്‍ട്ട്. ഇതിനു പിന്നില്‍ പാക്കിസ്ഥാന്‍ സംഘമാണ് എന്നു റിപ്പോര്‍ട്ടുണ്ട്. 14ലോളം സ്ത്രീകളില്‍ നിന്നാണ് ഇത്തരത്തില്‍ ഫ്‌ലൂയിഡ് ശേഖരിച്ചത് എന്നു പറയുന്നു.

പാക് അധീനപഞ്ചാബിലെ ഹഫീസാബാദ് ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകളാണു തട്ടിപ്പിന് ഇരയായത്. സര്‍ക്കാര്‍ വിവാഹധനസഹായം നല്‍കുമെന്നും അതിലേയ്ക്ക് മെഡിക്കല്‍ പരിശോധനകളടക്കം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നു പറഞ്ഞുമായിരുന്നു തട്ടിപ്പിന്റെ തുടക്കം. പരിശോധനയ്ക്കായി ജില്ല ഹെഡ്ക്വാര്‍ട്ടേസ് ആശുപത്രിയില്‍ എത്തിയവരോട് നട്ടെല്ലില്‍ നിന്നു ദ്രാവകം കുത്തിയെടുത്തു പരശോധന നടത്തണം എന്നും എന്നാല്‍ മാത്രമേ ധനസഹായം ലഭിക്കുകയുള്ളു എന്നും ഇവര്‍ അറിയിച്ചു.

തുടര്‍ന്നായിരുന്നു സ്ത്രീകളില്‍ നിന്നു സ്‌പൈനല്‍ ഫ്‌ലൂയിഡ് ശേഖരിച്ചു വില്‍പ്പന നടത്തിയത്. പരിശോധനയ്ക്ക് എത്തിയ 17 കാരി വീട്ടില്‍ അവശനിലയില്‍ തിരിച്ചെത്തിയതിനെ തുടര്‍ന്നു പിതാവ് കാര്യങ്ങള്‍ അന്വേഷിക്കുകയായിരുന്നു. ഇതോടെ പിതാവ് പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ നാലുപോരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Leave A Reply

Your email address will not be published.