പ്രണയ ദിനത്തില്‍ അമ്മയെ കൂട്ടുപിടിച്ച് കാളിദാസന്: സഹോദരനായി കാണുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കുമുള്ള താക്കീതാണിത്
വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ ഓരോരുത്തരും വ്യത്യസ്തമായ വഴികള്‍ തേടുമ്പോള്‍ യുവതാരം കാളിദാസും വെറയ്റ്റി ഐറ്റവുമായി എത്തി. സഹോദരനായി കണ്ട് ഒഴിവാക്കുന്ന പെണ്‍കുട്ടികള്‍ക്ക് മറുപടി നല്കാന് അമ്മയേയാണ് കാളിദാസ് കൂട്ടു പിടിച്ചിരിക്കുന്നത്.
പ്രിയദര്‍ശന്റെ അക്കരെയക്കരെയിലെ ഗംഭീര സീനാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ കാളിദാസ് ഷെയര്‍ ചെയ്തത്. സിനിമയില്‍ ശ്രീനിവസാന്‍ പാര്‍വ്വതിയെ പ്രപ്പോസ് ചെയ്യുന്ന സീന്‍. ‘സ്നേഹത്തിന് ഒരു അര്‍ത്ഥം മാത്രമേയുള്ളോ, ഒരു സഹോദരനെപ്പോലെ ഞാന്‍ നിങ്ങളെ ഇഷ്ടപ്പെട്ടുവെന്നല്ലാതെ എന്നാണ് സേതുലക്ഷ്മിയുടെ മറുപടി. ഹൃദയം തകര്‍ന്നു പോയ വിജയന് നല്കുന്ന മറുപടിയാണ് ഹൈലൈറ്റ്.
‘കാണാന്‍ കൊള്ളാത്ത ആണുങ്ങളെ സഹോദരന്മാര് എന്നു പറഞ്ഞ് സ്നേഹിക്കുന്നത് പെണ്ണുങ്ങളുടെ സ്ഥിരം ഏര്‍പ്പാടാണ്. എന്നാലും എന്നോട് ഇത് വേണ്ടായിരുന്നു’. ഈ സീനാണ് കാളിദാസ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഹാപ്പി വാലന്റൈന്‍സ് ഡേ എന്ന ഹാഷ് ടാഗില്‍ ഷെയര്‍ ചെയ്ത വീഡിയോ എന്തായാലും ഹിറ്റായിട്ടുണ്ട്.