ഇത്തിക്കര പക്കിക്ക് ഗംഭീര സ്വീകരണമൊരുക്കി കൊച്ചുണ്ണി: നിവിന് മധുരം നല്‍കി ലാലേട്ടന്‍: ചിത്രങ്ങള്‍ കാണാം

0

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കായംകുളം കൊച്ചുണ്ണി ടീമിനൊപ്പം മോഹന്‍ലാല്‍ ചേര്‍ന്നു. നിവിന്‍ പോളി കായംകുളം കൊച്ചുണ്ണിയായി എത്തുന്ന ചിത്രത്തില്‍ ഇത്തിക്കരപക്കിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍. ശിവരാത്രി ദിവസമെത്തിയ മോഹന്‍ലാലിനെ മധുരം നല്‍കി താരങ്ങളും അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. ബുധനാഴ്ച മുതല്‍ മോഹന്‍ലാലിന്റെ ഭാഗം ഷൂട്ടിങ് തുടങ്ങി. പക്ഷേ ലുക്ക് ഇതുവരെ പുറത്തു വിട്ടിട്ടില്ല. മംഗലാപുരത്താണ് ലൊക്കേഷന്‍. ആക്ഷന്‍ രംഗങ്ങളാണ് പ്രധാന ഹൈലൈറ്റ്.

ബോബി- സഞ്ജയ് ആണ് തിരക്കഥ. നാല്‍പതു കോടിക്ക് മുകളില്‍ ബജറ്റ് പ്രതീക്ഷിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസാണ് നിര്‍മ്മിക്കുന്നത്. ബാബു ആന്റണി, സണ്ണി വെയ്ന്‍, പ്രിയാ ആനന്ദ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ഓണം റിലീസായി ചിത്രം തീയറ്ററുകളിലെത്തും.

Leave A Reply

Your email address will not be published.