കഞ്ചാവ്‌ ചെടികള്‍ നട്ടുവളര്‍ത്തിയ യുവാവ്‌ അറസ്‌റ്റില്‍

0

ചാരുംമൂട്‌: വീടിനോട്‌ ചേര്‍ന്ന്‌ കഞ്ചാവ്‌ ചെടികള്‍ നട്ടുവളര്‍ത്തിയ യുവാവിനെ എക്‌സൈസ്‌ സംഘം അറസ്‌റ്റ് ചെയ്‌തു. നൂറനാട്‌ ഇടക്കുന്നം അയനിവിളയില്‍ സൈലേഷി(19)നെയാണ്‌ നൂറനാട്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ വി.രാധാകൃഷ്‌ണപിള്ളയുടെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റു ചെയ്‌തത്‌. വീടിന്‌ പിന്നിലുള്ള ബാത്ത്‌റൂമിനോട്‌ ചേര്‍ന്ന്‌ ചെടിച്ചട്ടിയിലാണ്‌ കഞ്ചാവ്‌ ചെടികള്‍ നട്ടിരുന്നത്‌. രണ്ടടി മുതല്‍ നാലടി വരെ ഉയരമുള്ള എട്ട്‌ കഞ്ചാവ്‌ ചെടികളാണുണ്ടായിരുന്നത്‌. രഹസ്യവിവരത്തെ തുടര്‍ന്ന്‌ ഇന്നലെ ഉച്ചയോടെയാണ്‌ എക്‌സൈസ്‌ സംഘം വീട്ടിലെത്തി സൈലേഷിനെ പിടികൂടിയത്‌. സുഹൃത്ത്‌ നല്‍കിയ കഞ്ചാവിന്റെ അരികള്‍ കിളിപ്പിച്ച്‌ ഉപയോഗിക്കാനായിരുന്നെന്നാണ്‌ ഇയാള്‍ എക്‌സൈസിനോട്‌ പറഞ്ഞത്‌.
പ്രിവന്റീവ്‌ ഓഫീസര്‍ കെപി.പ്രമോദ്‌, സി.ഇ.ഒമാരായ പ്രവീണ്‍, സുരേഷ്‌കുമാര്‍, സുജാസ്‌, റമീസ്‌ എന്നിവരും എക്‌സൈസ്‌ സംഘത്തിലുണ്ടായിരുന്നു.

Leave A Reply

Your email address will not be published.