തിഹാസ പുരുഷനാകാന്‍ മത്സരിച്ച് സൂപ്പര്‍ സ്റ്റാറുകള്‍: കുഞ്ഞാലിമരയ്ക്കാറായി മമ്മുട്ടിയും, മോഹന്‍ലാലും
കുഞ്ഞാലിമരയ്ക്കാറായി മമ്മൂട്ടിയും മോഹന്‍ലാലും. ചരിത്ര ഇതിഹാസ നായകനെ രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ സ്ക്രീനില്‍ ആവിഷ്ക്കരിക്കാന്‍ ഒരുങ്ങുകയാണ്. പ്രിയദര്‍ശന്റെ സിനിമയില്‍ മോഹന്‍ലാലാണു കുഞ്ഞാലി മരയ്ക്കാറെങ്കില്, സന്തോഷ് ശിവന്റെ നായകന് മമ്മൂട്ടിയാണ്. കുഞ്ഞാലി മരയ്ക്കാരുടെ ജീവിതകഥ സിനിമയാക്കാന്‍ സംവിധായകരായ പ്രിയദര്‍ശനും സന്തോഷ് ശിവനും ഒരേസമയം ശ്രമം തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഗായകന് എം.ജി ശ്രീകുമാര്‍ ആണ് കുഞ്ഞാലിമരയ്ക്കാര്‍ ഉടന്‍ തുടങ്ങുന്നുവെന്ന് അറിയിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പ്രിയദര്‍ശന്റെയും മോഹന്‍ലാലിന്റെയും ചിത്രം പങ്കുവച്ചാണ് പ്രോജക്ട് ഉടന്‍ തുടങ്ങുന്നുവെന്ന് പ്രഖ്യാപിച്ചത്.
ഷാജി നടേശനും മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാര്‍ ഉടനുണ്ടെന്ന് അറിയിച്ച് ഫെയ്സ്ബുക്കില്‍ കുറിപ്പ് എഴുതി. കുഞ്ഞാലിമരയ്ക്കാര്‍ പ്രിപ്രൊഡക്ഷന്‍ നടക്കുകയാണെന്നും ഈ വര്‍ഷം ജൂലൈയില്‍ ഷൂട്ട് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിന് ടി.പി. രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.
മലയാളസിനിമയിലെ ഏറ്റവും ചിലവേറിയ സിനിമയായിരിക്കും മോഹന്‍ലാലിന്റെ കുഞ്ഞാലി മരയ്ക്കാരെന്നും പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ വര്‍ഷം ഒകേ്ടാബറില്‍ ആരംഭിക്കുമെന്നും നിര്‍മാതാവ് സന്തോഷ് ടി. കുരുവിള വ്യക്തമാക്കിയിരുന്നു. കുഞ്ഞാലി മരയ്ക്കാര്‍ 2 എന്നാണ് സിനിമയുടെ പേര്. 200 കോടിയാണ് ചിത്രത്തിന്റെ ബജറ്റെന്ന് റിപ്പോര്‍ട്ട് ഉണ്ട്. മൂണ്‍ഷോട്ട് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മിക്കുന്ന കുഞ്ഞാലി മരയ്ക്കാര്‍ അഞ്ചു ഭാഷകളിലാണ് ഒരുങ്ങുന്നത്.