ലോകത്തില്‍ ആദ്യമായി മാരകമായ പക്ഷിപ്പനി വൈറസ് മനുഷ്യരില്‍ കണ്ടെത്തി

0

ലോകത്തില്‍ ആദ്യമായി മനുഷ്യനില്‍ എച്ച് 7 എന്‍ 4 പക്ഷിപ്പനി ബാധിച്ചതായി കണ്ടെത്തി എന്നു ചൈനയില്‍ നിന്നുള്ള റിപ്പോര്‍ട്ട്്. ചൈനയുടെ കിഴക്കാന്‍ പ്രവശ്യയിലെ ഒരു സ്ത്രീയ്ക്കാണ് പക്ഷിപ്പനി ബാധിച്ചത്. സ്ത്രീയില്‍ നിന്ന് ഈ രോഗം പൂര്‍ണ്ണമായും ചികിത്സിച്ചു ഭേദമാക്കി എന്നു പറയുന്നു. ലോകത്തില്‍ ആദ്യമായാണ് ഈ വൈറസ് മനുഷ്യനില്‍ കണ്ടെത്തുന്നത്.

ഇതോടെ ഹോങ്കോങ് മന്ത്രാലയം ജനങ്ങള്‍ക്കു ജാഗ്രത നിര്‍ദേശം നല്‍കി. ഡിസംബറോടെയായിരുന്നു 65 കാരിക്കു രോഗലക്ഷണം കണ്ടെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ക്കു വിദഗ്ധ ചികിത്സ നല്‍കി. കോഴിവളര്‍ത്തലായിരുന്നു ഈ സ്ത്രീയുടെ തൊഴില്‍. വളര്‍ത്തു പക്ഷികളില്‍ നിന്നാകാം ഇവര്‍ക്ക് ഈ രോഗം വന്നത് എന്നു പറയുന്നു. ഈ വൈറസ് മനുഷ്യരില്‍ കണാറില്ല എന്നു വിദഗ്ധര്‍ വിശദീകരിക്കുന്നു.

Leave A Reply

Your email address will not be published.