ഭാര്യയ്ക്ക് പ്രണയ സമ്മാനം 4 കോടിയുടെ സൂപ്പർകാർ

0

പ്രണയം ആഘോഷമാക്കുന്നവരുടെ ദിവസമാണ് വാലന്റൈൻസ് ഡേ. അന്യോന്യം സമ്മാനം കൈമാറിയും സ്നേഹം പ്രകടിപ്പിച്ചും ആ ദിവസത്തെ എന്നും ഓർമ്മയിൽ നിർത്താൻ പരമാവധി ശ്രമിക്കും. പങ്കാളിക്ക് സമ്മാനങ്ങൾ നൽകി ‍ഞെട്ടിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും ഇത്തവണത്തെ പ്രണയ ദിനത്തിൽ ശരിക്കും ഞെട്ടിയത് ഓസ്ട്രേലിയക്കാരി അലക്സ് ഹിർസാഷിയാണ്.

സൂപ്പർ കാറുകളുടെ സഹയാത്രികയും റേഡിയോ അവതാരികയുമായ അലക്സിന് ഇത്തവണത്തെ പ്രണയദിനം ഒരിക്കലും മറക്കാത്ത ഓർമ്മയാണ് സമ്മാനിച്ചത്. ഏകദേശം 4 കോടി രൂപ വിലയുള്ള ഫെരാരി 488 സ്പൈഡറും ആയിരം റോസാപ്പൂക്കളുമായിട്ടാണ് അലക്സിന്റെ ഭർത്താവ് നിക് പ്രണയ ദിനത്തെ വരവേറ്റത്. സൂപ്പർ കാർ ആരാധികയായ തനിക്ക് ഇതിലും വലിയ സമ്മാനം ലഭിക്കാനില്ലെന്നാണ് അലക്സ് പറയുന്നത്. ‌ലംബോർഗിനി, മെഴ്സിഡൻസ് എഎംജി ജിടിആർ, ആസ്റ്റൺ മാർട്ടിൻ ഡിബി11 തുടങ്ങി നിരവധി കാറുകളുടെ പട്ടികയിൽ നിന്നും ഫെറാറി 488 സ്പൈഡറിനെ തിരഞ്ഞെടുത്തത് എന്നാണ് സമ്മാനം നൽകുന്നതിന് മുൻപ് യുവതിയുടെ ഭർത്താവ് ചിത്രീകരിച്ച വിഡിയോയിൽ പറയുന്നത്.
p>ഫെരാരിയുടെ ഏറ്റവും മികച്ച സൂപ്പർകാറുകളിലൊന്നാണ് 488 സ്പൈഡർ. 2015 ൽ പുറത്തിറങ്ങിയ 488 ന്റെ കൺവേർട്ടബിൾ പതിപ്പായ സ്പൈഡർ പുറത്തിറങ്ങുന്നത് 2016 ലാണ്. 3.9 ലീറ്റർ വി8 ട്വിൻ ടർബോ ചാർജിഡ് എൻജിൻ ഉപയോഗിക്കുന്ന കാറിന് 660 ബിഎച്ച്പി കരുത്തും 760 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 3 സെക്കന്റുകൾ മാത്രം വേണ്ടി വരുന്ന കാറിന്റെ പരമാവധി വേഗം 330 കിലോമീറ്ററാണ്.

Leave A Reply

Your email address will not be published.