ജെന്നിഫര്‍ അനിസ്റ്റണും, ജസ്റ്റിന്‍ തെറോയും രണ്ടു വര്‍ഷത്തെ വിവാഹ ജീവിതത്തിനു ശേഷം വേര്‍പിരിഞ്ഞു

0

ന്യൂയോര്‍ക്ക്: ജെന്നിഫര്‍ അനിസ്റ്റണും, ജസ്റ്റിന്‍ തെറോയും രണ്ടു വര്‍ഷത്തെ വിവാഹ ജീവിതത്തിനു ശേഷം വേര്‍പിരിഞ്ഞു. ഹോളിവുഡ് താരദമ്പതികളായ ജെന്നിഫര്‍ അനിസ്റ്റണും ജസ്റ്റിന്‍ തെറോയുമാണ് വേര്‍പിരിഞ്ഞത്. രണ്ടു വര്‍ഷം നീണ്ട വിവാഹ ബന്ധമാണ് അവസാനിപ്പിക്കുന്നത്. എന്നാല്‍ വിവാഹമോചനത്തിനുള്ള കാരണം വെളിപ്പെടുത്തിയിട്ടില്ല. പിരിഞ്ഞാലും സുഹൃത്തുക്കളായി തുടരാനാണ് ഇരുവരുടേയും തീരുമാനം.

2011 ല്‍ ഒന്നിച്ച ഇവര്‍ 2012 ഓഗസ്റ്റ് മുതല്‍ ബെല്‍ എയറിലെ വസതിയില്‍ ഒന്നിച്ച് താമസിച്ച ശേഷമായിരുന്നു വിവാഹം. 2015 ഓഗസ്റ്റിലാണ് 49 വയസ്സുള്ള അനിസ്റ്റണ്‍ കാമുകനായിരുന്ന ഹോളിവുഡ് താരം ജസ്റ്റിന്‍ തെറോയെ വിവാഹംകഴിച്ചത്. 2005ല്‍ ബ്രാഡ് പിറ്റുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷമായിരുന്നു അനിസ്റ്റണിന്റെ വിവാഹം. തെറോയുടെ ആദ്യ വിവാഹമായിരുന്നു ഇത്.

ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ തങ്ങളുമായി നേരിട്ടു ബന്ധപ്പെട്ടതല്ലെന്നും, മറ്റുള്ളവരുടെ ഭാവനാ സങ്കല്‍പ്പങ്ങള്‍ ആയിരുന്നുവെന്നും വ്യക്തമാക്കിക്കൊണ്ട്, ബഹുമാനത്തോടും, സ്‌നേഹവും നിലനിര്‍ത്തി വേര്‍പിരിയുവാണെന്ന് ഇരുവരും കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ പുതുവര്‍ഷാഘോഷം ഇരുവരും ഒരുമ്മിച്ച് മെക്‌സികോയില്‍ അവധിക്കാല വസതിയില്‍ വെച്ച് നടത്തിയിരുന്നു.

Leave A Reply

Your email address will not be published.