ഷവോമി ‘മീ ടിവി 4’ ഇന്ത്യന്‍ വിപണിയില്‍

0

റെഡ്മി നോട്ട് 5, റെഡ്മി നോട്ട് 5 പ്രോ എന്നീ സ്മാർട്ട്ഫോണുകള്‍ക്കൊപ്പം മീ ടിവി 4 ഷവോമി ഇന്ത്യയില്‍ അവതരിപ്പിച്ചു. 4. 55 ഇഞ്ചുളള ഒരേ ഒരു വേരിയന്റിലാണ് മീ എല്‍ഇഡി ടിവി ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. 4.9 മില്ലീമീറ്റര്‍ കട്ടിയുളള ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ എല്‍ഇഡി ടിവിയാണ് മീ ടിവി. 39,999 രൂപയാണ് ഇതിന്റെ വിലയെന്നാണ് റിപ്പോർട്ട്.

ഫ്‌ളിപ്കാര്‍ട്ടു വഴിയാകും ഈ ടിവിയുടെ വില്‍പന എന്നാണ് റിപ്പോർട്ട്. മീ.കോം, ഫ്‌ളിപ്കാര്‍ട്ട്, മീ ഹോം സ്‌റ്റോര്‍സ് എന്നിവയിലൂടെ ഫെബ്രുവരി 22 മുതല്‍ ലഭ്യമായി തുടങ്ങും.4 ഇഞ്ച് റസൊല്യൂഷനുളള എച്ച്ഡിആര്‍ പിന്തുണയുളള 55 ഇഞ്ച് എല്‍ഇഡി ഡിസ്‌പ്ലേ പാനലോടു കൂടിയ ടിവിയാണ് ഷവോമി ഇന്ത്യയില്‍ പുറത്തിറക്കിയത്.

64 ബിറ്റ് ക്വാഡ്‌കോര്‍ അംലോജിക് കോര്‍ടെക്‌സ് A53 SoC 1.8Ghz ഒപ്പം മാലിT830 ഗ്രാഫിക്‌സും ലഭ്യമാണ്. 60Hz പാനലില്‍ 178 ഡിഗ്രീ വീക്ഷണ കോണുകളാണ് ഉളളത്. 2ജിബി റാമും 8ജിബി സ്റ്റോറേജും ഇതിലുണ്ട്. ഡോള്‍ബി+DTS സിനിമ ഓഡിയോ ക്വാളിറ്റി മീ ടിവി 4യില്‍ ഒരുക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.