ആലപ്പുഴയില്‍ 21 കാരന് അപൂര്‍വ കുഷ്‌ഠരോഗം; അതിവേഗം പടരാന്‍ സാദ്ധ്യതയെന്ന് മുന്നറിയിപ്പ്

0

ചേര്‍ത്തല: അതിവേഗം പടരുന്നതും അപൂര്‍വവുമായ കുഷ്‌ഠരോഗം ചേര്‍ത്തലയില്‍ സ്‌ഥിരീകരിച്ചു. ഗവ. താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ 21 കാരനിലാണു ഹിസ്‌റ്റോയിട്ട്‌ ഹാന്‍സന്‍ എന്നറിയപ്പെടുന്ന രോഗബാധ കണ്ടെത്തിയത്‌.

സാധാരണ കുഷ്‌ഠരോഗം കണക്കെ സ്‌പര്‍ശന ശേഷിയില്ലായ്‌മയോ വെളുത്തപാടുകളോ ഇല്ലാത്തതും ബാക്‌ടിരിയ വഴി അതിവേഗം പടരുന്ന ഇനത്തിലുള്ള രോഗമാണിതെന്ന്‌ ആശുപത്രിയിലെ ത്വക്ക്‌ രോഗ വിദഗ്‌ധന്‍ ഡോ. മിഥുന്‍ രാജ്‌ പറഞ്ഞു. മുഖത്തെ തടിപ്പുമായെത്തിയ യുവാവിന്റെ രോഗലക്ഷണങ്ങളില്‍ സംശയം തോന്നിയാണ്‌ വിശദമായ പരിശോധന നടത്തിയതെന്നും ഡോക്‌ടര്‍ പറഞ്ഞു.

കൃത്യമായി മരുന്ന്‌ കഴിച്ചാല്‍ പൂര്‍ണമായും ചികിത്സിച്ച്‌ ഭേദമാക്കാവുന്ന രോഗമാണിതെന്നും ആശുപത്രിയില്‍ നിന്ന്‌ സൗജനമായി മരുന്ന്‌ വിതരണം ചെയ്യുന്നുണ്ടെന്നും സൂപ്രണ്ട്‌ ഡോ. അനില്‍കുമാര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.