ഏറ്റവും പ്രായമേറിയ ലോക ഒന്നാം നമ്പര്‍ താരമായി റോജര്‍ ഫെഡറര്‍

0

റോജര്‍ ഫെഡററിന് 36 ഒരു പ്രായമേ അല്ല.., അല്ലെങ്കില്‍ പ്രായം തളര്‍ത്താത്ത പോരാട്ട വീര്യം എന്ന് ഈ ടെന്നീസ് കോര്‍ട്ടിലെ താരരാജാവിനെ വാഴ്‌ത്തേണ്ടി വരും, അല്ല വന്നു: ഏറ്റവും പ്രായമേറിയ ലോക ഒന്നാം നമ്പര്‍ താരമായി റോജര്‍ ഫെഡറര്‍.

20 തവണ ഗ്രാന്‍ഡ്സ്ലാം ചാമ്പ്യനായ സ്വിസ് താരം റോട്ടര്‍ഡാം ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലാന്‍ഡിന്റെ റോബിന്‍ ഹാസെയെ തകര്‍ത്താണ് ടെന്നീസ് കോര്‍ട്ടില്‍ പ്രായമേറുമ്പോളും പൊന്‍തൂവല്‍ കൂട്ടിച്ചേര്‍ക്കുന്നത്. എടിപി റാങ്കിങ്ങിലെ ഏറ്റവും പ്രായമേറിയ ലോക ഒന്നാം മ്പര്‍ ടെന്നീസ് താരമെന്ന റെക്കോര്‍ഡാണ് 36കാരനായ ഫെഡറര്‍ സ്വന്തമാക്കിയത്.

റോട്ടര്‍ഡാം ക്വാര്‍ട്ടറില്‍ റോബിന്‍ ഹാസിനെ 4-6,6-1,6-ഡ എന്ന സ്‌കോറിനാണ് ഫെഡറര്‍ പരാജയപ്പെടുത്തിയത്. ഇതിഹാസ താരം ആന്ദ്ര ആഗസിയുടെ റെക്കോര്‍ഡാണ് ഫെഡറര്‍ മറികടന്നത്. 2003 ല്‍ 33 വയസും, 131 ദിവസവും പിന്നിട്ടപ്പോഴാണ് ആഗസി ടെന്നീസ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. ഫെഡററിന് ഇപ്പോള്‍ 36 വയസും, ആറു മാസവുമാണ് പ്രായം.

2004 ഫെബ്രുവരിയിലാണ് ഫെഡറര്‍ ആദ്യമായി ഒന്നാം നമ്പര്‍ പദവിയിലെത്തുന്നത്. തുടര്‍ന്ന് 2012 ഒക്‌ടോബറില്‍ ഒന്നാമതെത്തിയതിനു പിന്നാലെ വലിയ ഒരിടവേളയ്ക്കു ശേഷമാണ് ഫെഡറര്‍ ഒന്നാമതെത്തുന്നത്. അതും റെക്കോര്‍ഡോടെ. ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത് കഠിനമേറിയതാണെന്നും, 2016 ഫെബ്രുവരിയില്‍ കാല്‍മുട്ടിലെ സര്‍ജറിക്കുശേഷം ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നില്ലെന്നും റോജര്‍ ഫെഡറര്‍ കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.