സ്ത്രീകേന്ദ്രീകൃത കഥാപാത്രം നോക്കിയിരുന്നാല്‍ ജീവിതകാലം മുഴുവന്‍ ഞാന്‍ നോക്കിയിരിക്കുകയേയുള്ളൂ: ഭാവന

0

ശക്തമായ സ്ത്രീ കേന്ദ്രീകൃത കഥാപാത്രം നോക്കിയിരുന്നാല്‍ ജീവിതകാലം മുഴുവന്‍ നോക്കിയിരിക്കുകയേയുള്ളുവെന്ന് നടി ഭാവന. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അത്ര പ്രാധാന്യമില്ലാത്ത നടിയായി വന്നു പോകുന്നതിനേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഭാവന മറുപടി നല്‍കിയത്. സിനിമ എന്നും തന്റെ പാഷനാണ്, അതിനാല്‍ സ്ത്രീ കേന്ദ്രീകൃത കഥാപാത്രം മാത്രമേ ചെയ്യൂ എന്ന് വാശിപിടിച്ചിരുന്നാല്‍ കാത്തിരിപ്പ് മാത്രമായിരിക്കും ഫലമെന്നും താരം വെളിപ്പെടുത്തിയത്.

കുറച്ചു നാള്‍ മുന്‍പു വരെ വര്‍ഷത്തില്‍ രണ്ടു ചിത്രങ്ങള്‍ മാത്രമേ ഞാന്‍ ചെയ്തിരുന്നുള്ളൂ. അതില്‍ എനിക്ക് തൃപ്തിയായിരുന്നു. എനിക്ക് ഈ മേഖലയില്‍ തന്നെ തുടരണം. അതിനാല്‍ നല്ലൊരു വേഷം ലഭിച്ചാല്‍ ഞാനത് സ്വീകരിക്കുമെന്ന് താരം പറഞ്ഞു. കന്നഡ ചിത്രം തെഗാരുവിലാണ് അടുത്തതായി നടി അഭിനയിക്കുന്നത്. ശിവരാജ്കുമാര്‍ നായകനാകുന്ന തട്ടുപൊളിപ്പന്‍ ചിത്രമാണിത്. അത്ര പ്രാധാന്യമുള്ള കഥാപാത്രമല്ല ഭാവനയുടേത്. എന്തുകൊണ്ട് ഈ ചിത്രം ഭാവന എടുത്തു എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോഴാണ് നടിയുടെ മറുപടി.

സ്ത്രീ കേന്ദ്രീകൃത കഥാപാത്രത്തിനായി കാത്തിരുന്നാല്‍ ജീവിതകാലം മുഴുവന്‍ ഞാന്‍ കാത്തിരിക്കുകയേയുള്ളൂ. നിങ്ങളെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്ന ഒരു കഥാപാത്രം ലഭിക്കാനുള്ള സാധ്യത വൈക്കോല്‍ കൂനയില്‍ സൂചി തിരയുന്നതു പോലെയാണ്. മലയാളത്തില്‍ തന്നെ നായകന്മാര്‍ക്ക് പ്രാധാന്യം നല്‍കുന്ന സിനിമയില്‍ മികച്ച കഥാപാത്രങ്ങളെ എനിക്ക് അവതരിപ്പിക്കാനായിട്ടുണ്ടെന്നും ഭാവന പറഞ്ഞു.

Leave A Reply

Your email address will not be published.