നീരവ് മോദിയുടെ കുരുക്കില്‍ ബോളിവുഡ് നടിമാരും: തട്ടിപ്പു വീരനെതിരെ സുന്ദരികള്‍

0

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിലൂടെ കോടികളുമായി മുങ്ങിയ നീരവ് മോദിക്കെതിരെ ബോളിവുഡ് സുന്ദരികള്‍. നീരവ് മോദിയുടെ വജ്രാഭരണ കമ്പനികള്‍ക്കെതിരെയാണ് കരാര്‍ ലംഘനം ആരോപിച്ച് നടിമാര്‍ എത്തിയിരിക്കുന്നത്. ബിപാഷ ബസു, കങ്കണ റണാവത്ത്, പ്രിയങ്ക ചോപ്ര എന്നിവരാണ് രംഗത്തെത്തിയിരിക്കുന്നത്.

നീരവിന്റെ ഗീതാഞ്ജലി ജെംസ് എന്ന ബ്രാന്‍ഡിന്റെ അംബാസിഡായിരുന്നു കങ്കണ. മറ്റൊരു ബ്രാന്‍ഡായ ഗിലിയുടെ അംബാസിഡറായിരുന്നു ബിപാഷ. ആഗോള അംബാസിഡറായിരുന്നു പ്രിയങ്ക. കരാര്‍ കാലത്തിനു ശേഷവും ചിത്രങ്ങള്‍ ഉപയോഗിച്ചതിനും, കരാര്‍ പണം കിട്ടാത്തതിനുമെതിരെയാണ് നടിമാര്‍ എത്തിയിരിക്കുന്നത്്. കരാര്‍ അവസാനിപ്പിക്കാനുള്ള നിയമോപദേശവും പ്രിയങ്ക ചോപ്ര തേടിയിരുന്നു.

Leave A Reply

Your email address will not be published.