കെവിന്‍ പീറ്റേഴ്‌സണ്‍ ക്രിക്കറ്റ്‌ മതിയാക്കുന്നു

0

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ക്രിക്കറ്റ്‌ താരങ്ങളില്‍ ഒരാളായ കെവിന്‍ പീറ്റേഴ്‌സണ്‍ സജീവ ക്രിക്കറ്റില്‍ നിന്നു വിരമിക്കാനൊരുങ്ങുന്നു.

അടുത്തമാസം ആരംഭിക്കുന്ന പാകിസ്‌താന്‍ സൂപ്പര്‍ ലീഗില്‍ കളിച്ച്‌ ക്രിക്കറ്റിനോടു വിടപറയുമെന്ന്‌ പീറ്റേഴ്‌സണ്‍ വ്യക്‌തമാക്കി.

ഇംഗ്ലണ്ടിനായി 104 ടെസ്‌റ്റ് മത്സരങ്ങളില്‍ നിന്ന്‌ 8181 റണ്‍സും 136 ഏകദിനങ്ങളില്‍ 4440 റണ്‍സും നേടിയ പീറ്റേഴ്‌സണ്‍ ടെസ്‌റ്റില്‍ 23 സെഞ്ചുറിയും ഏകദിനത്തില്‍ ഒമ്പത്‌ സെഞ്ചുറിയും സ്വന്തമാക്കിയിട്ടുണ്ട്‌.

2004ല്‍ സിംബാബ്‌വെയ്‌ക്കെതിരേയായിരുന്നു അരങ്ങേറ്റം. 2014 ലെ ആഷസ്‌ പരമ്പരയ്‌ക്കിടെയുണ്ടായ വിവാദങ്ങളെ തുടര്‍ന്ന്‌ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു നേരത്തെ വിരമിച്ചിരുന്ന താരം വിവിധ ടി20 ലീഗുകളില്‍ സജീവമായിരുന്നു.

Leave A Reply

Your email address will not be published.