നവാസ്‌ ഷെരീഫിന്‌ തിരിച്ചടി; പാര്‍ട്ടി അധ്യക്ഷ പദവിയും നഷ്‌ടമായി

0

ഇസ്ലാമാബാദ്‌: പനാമാ പേപ്പര്‍ വിവാദത്തില്‍ കുടുങ്ങി പാക്‌ പ്രധാനമന്ത്രി പദം നഷ്‌ടമായ നവാസ്‌ ഷെരീഫിനു പാക്‌ സുപ്രീംകോടതിയില്‍നിന്ന്‌ മറ്റൊരു തിരിച്ചടി കൂടി.

പി.എം.എല്‍- എന്‍ പാര്‍ട്ടി അധ്യക്ഷ പദവിയില്‍നിന്ന്‌ കോടതി അദ്ദേഹത്തെ പുറത്താക്കി. പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ അദ്ദേഹം കൈക്കൊണ്ട തീരുമാനങ്ങളും ചീഫ്‌ ജസ്‌റ്റിസ്‌ സാക്വിബ്‌ നിസാറിന്റെ ബെഞ്ച്‌ റദ്ദാക്കി. അഴിമതിക്കേസിന്റെ പേരില്‍ കഴിഞ്ഞ ജൂലൈയിലാണു അദ്ദേഹത്തെ പ്രധാനമന്ത്രി സ്‌ഥാനത്തുനിന്നു കോടതി നീക്കിയത്‌.

Leave A Reply

Your email address will not be published.