മാന്‍ കീ ബാത്തിലേക്ക് ആശയം ക്ഷണിച്ച് മോദി: എല്ലാ ഇന്ത്യക്കാരും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന നീരവ്, റഫാല്‍ വിഷയം പോരെയെന്ന് രാഹുല്‍
ന്യൂഡല്‍ഹി: പ്രതിമാസ റോഡിയോ പരിപാടിയായ മാന്‍ കീ ബാത്തിലേയ്ക്ക് വിഷയം ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. മോദിയുടെ ട്വീറ്റിനു മറുപടിയുമായെത്തി ഞെട്ടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി.
നരേന്ദ്രമോദിയുടെ ട്വിറ്റര്‍ പേജിലാണ് മാന്‍ കീ ബാത്തിലേക്ക് ആശയങ്ങള്‍ ക്ഷണിച്ച് ട്വീറ്റ് ചെയ്തത്്. ഈ മാസം 25 ന് നടത്തുന്ന പ്രഭാഷണത്തിലേക്കു ആശയങ്ങള്‍ നല്‍കാമെന്നായിരുന്നു മോദിയുടെ ട്വീറ്റ്. സന്ദേശം നല്‍കാനായി ഒരു ഫോണ്‍ നമ്പരും, നരേന്ദ്രമോദി ആപ്പ്(എന്‍എം) വഴിയോ, മൈഗവ് ഡോട്ട് ഇന്‍ വഴിയോ ആശയങ്ങള്‍ അയയക്കാമെന്നും മോദി ട്വീറ്റില്‍ കുറിച്ചിരുന്നു.
മോദിയുടെ ട്വീറ്റിനു മറുപടിയുമായാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്്. എല്ലാ ഇന്ത്യക്കാരും കേള്‍ക്കാനാഗ്രഹിക്കുന്ന നീരവ്,റഫാല്‍ വിഷയങ്ങള്‍ ഇരിക്കെ എന്തിനാണ് മറ്റു ആശയങ്ങള്‍ ക്ഷണിക്കുന്നതെന്നായിരുന്നു രാഹുലിന്റെ ട്വീറ്റിന്റെ ഉള്ളടക്കം.
മോദിജീ., കഴിഞ്ഞ മാസം താങ്കളുടെ പ്രഭാഷണത്തില്‍ എന്റെ നിര്‍ദേശങ്ങ ള്‍ ഒഴിവാക്കി. എല്ലാ ഇന്ത്യക്കാരും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വിഷയങ്ങള്‍ അറിയാമെന്നിരിക്കെ എന്തിനാണ് ആശയങ്ങള്‍ ക്ഷണിക്കുന്നത്? 22,000 കോടി രൂപയുടെ തട്ടിപ്പു നടത്തിയ നീരവ് മോദി, 58,000 കോടിയുടെ അഴിമതിയുള്ള റഫാല്‍ ഇടപാട് എന്നിവയെപ്പറ്റി പ്രസംഗത്തില്‍ കേള്‍ക്കാനാഗ്രഹിക്കുന്നു എന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.