അയോദ്ധ്യയില്‍ ക്ഷേത്രമാതൃകയില്‍ റെയില്‍വേ സ്റ്റേഷന് ഒരുങ്ങുന്നു
ന്യൂഡല്‍ഹി: അയോദ്ധ്യയിലെ റെയില്‍ വേ സ്റ്റേഷന് വിവാദ ക്ഷേത്രത്തിന്റെ മാതൃകയില്‍ പൊളിച്ച് പണിയുവാന്‍ നിര്‍ദ്ദേശവുമായി കേന്ദ്ര റെയില്‍സഹമന്ത്രി മനോജ് സിന്ഹാ. റെയില്‍വേയുടെ 200 കോടി മുടക്കിയുള്ള തറക്കല്ലിടീല്‍ നിര്‍വ്വഹിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഏകദേശം 80 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. എല്ലാറ്റിനും പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രാമഭക്തര്‍ക്ക് ഇവിടേക്ക് എത്തുന്നതിനായി റെയില്‍ പദ്ധതികള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനും പദ്ധതിയിട്ടിട്ടുണ്ടെന്ന് സിന്‍ഹ പറഞ്ഞു. ഇതിനായി രാജ്യത്തെ വിവിധ കലാകാരന്മാരെ പങ്കെടുപ്പിക്കുവാനും പദ്ധതിയുണ്ട്.
ഫൈസാബാദ് മുതല്‍ ബരാബങ്കി വരെയുള്ള റെയില്‍ പാത ഇരട്ടിപ്പിക്കുന്നതിനും വൈദ്യുതികരിക്കുവാനും 1,116 കോടി ചെലവഴിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2022ല്‍ ഇത് പൂര്‍ത്തിയാകുമെന്നും സിന്‍ഹ പറഞ്ഞു. റെയില്‍വെ സ്റ്റേഷന്റെ നിര്‍മ്മാണത്തിന് ശേഷം ക്ഷേത്രനിര്‍മ്മാണം തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.