28 ജിബി ഡാറ്റയുമായി വോഡഫോണിന്റെ കിടിലൻ പ്ലാന്‍

0

അതിവേഗ ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും നല്‍കുന്ന രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ വോഡഫോണ്‍ അവതരിപ്പിച്ചു. സൂപ്പര്‍ പ്ലാനുകള്‍ക്ക് കീഴില്‍ 158 രൂപയുടെയും 151 രൂപയുടെയും റീച്ചാര്‍ജ് പായ്ക്കുകളാണ് വോഡഫോണ്‍ പുറത്തിറക്കിയത്.

അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും ( ദിവസേന 250 മിനിറ്റും, ആഴ്ചയില്‍ 1000 മിനിറ്റും ) ദിവസേന ഒരു ജിബി ഡാറ്റയും 158 രൂപയുടെ റീച്ചാര്‍ജില്‍ ലഭിക്കും. 28 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. 28 ദിവസത്തെ വാലിഡിറ്റിയില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും ആകെ ഒരു ജിബി ഡാറ്റയും 151 രൂപയുടെ റീച്ചാര്‍ജില്‍ ലഭിക്കും. കേരളത്തില്‍ മാത്രമാണ് ഈ ഓഫര്‍ ലഭ്യമാവുക.

റിലയന്‍സ് ജിയോയുടെ 149 രൂപയുടെ പ്ലാനുമായി മത്സരിക്കുന്നതിനാണ് വോഡഫോണ്‍ 158 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ചത്. എയര്‍ടെലും 169 രൂപയ്ക്ക് സമാനമായ പ്ലാന്‍ നല്‍കുന്നുണ്ട്.

Leave A Reply

Your email address will not be published.