ഡോക്ലാം വിഷയം; ഇന്ത്യയേയും ഭൂട്ടാനെയും ഭിന്നിപ്പിക്കുന്നതിനുള്ള ചൈനയുടെ ശ്രമം: ശിവശങ്കര മേനോന്
ന്യൂഡല്‍ഹി: ഡോക്ലാം വിഷയത്തിലൂടെ ഇന്ത്യയേയും ഭൂട്ടാനെയും ഭിന്നിപ്പിക്കുന്നതിന് ചൈന ശ്രമിക്കുന്നുവെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര മേനോന്. കേന്ദ്രസര്‍ക്കാര്‍ ഈ വിഷയം കൈകാര്യം ചെയ്യുന്ന അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഈ പ്രസ്താവന. കരസേന മേധാവി ബിപിന്‍ റാവത്ത്, നാവികസേന മേധാവി സുനില്‍ ലാംബ എന്നിവരും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
ഡോക്ലാമിലെ റോഡ് നിര്‍മാണം സൈനിക മേധാവിത്വം ചൈനയ്ക്കാണെന്നും, ഭൂട്ടാന് സൈനിക ബലം ആവശ്യമുള്ളപ്പോള്‍ അത് നല്കാന് ഇന്ത്യയ്ക്ക് സാധിക്കില്ലെന്നും വരുത്തിത്തീര്‍ക്കുക. ഭൂട്ടാനുമായി ഇന്ത്യയ്ക്കുള്ള നല്ല ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താനുള്ള ശ്രമമാണ് ഇതിലൂടെ ചൈന നടത്തിയത്. എന്നാല്‍ ഈ വിഷയം നന്നായി കൈകാര്യം ചെയ്യാന്‍ ഇന്ത്യയ്ക്കായെന്നും മേനോന് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും ഭൂട്ടാനും തമ്മില്‍ നല്ല സഹകരണത്തിലാണ്. നിലവില്‍ ഇന്ത്യയാണ് ഭൂട്ടാന് ആവശ്യമുള്ള സൈനിക സഹായങ്ങള്‍ നല്കി വരുന്നത്. 2006 ഒക്ടോബര്‍ മുതല്‍ 2009 ആഗസ്റ്റ് വരെ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയായും മേനോന് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. യുപിഎ ഭരണകാലത്ത് 2010- 2014 വരെ മേനോന് ദേശീയ ഉപദേഷ്ടാവായിരുന്നു.