ധോണിയുടെ രൗദ്ര ഭാവം

0

സെഞ്ചൂറിയന്‍: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം മുന്‍ നായകന്‍ എം.എസ്‌. ധോണിയുടെ രൗദ്രഭാവമാണു സാമൂഹിക മാധ്യമങ്ങള്‍ ഇപ്പോള്‍ സജീവ ചര്‍ച്ച. കടുത്ത സമ്മര്‍ദത്തിലും ‘കൂളായി’ സഹകളിക്കാരെ പ്രോത്സാഹിപ്പിക്കുന്ന ധോണിയെ അല്ല സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ കണ്ടത്‌.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ട്വന്റി20 ക്രിക്കറ്റിലെ രണ്ടാമത്തെ മത്സരത്തിലാണു സൂപ്പര്‍ കൂള്‍ എം.എസ്‌. ധോണിക്കു നിയന്ത്രണം വിട്ടത്‌.ഇന്നിങ്‌സിലെ അവസാന ഓവറിലായിരുന്നു ധോണിയില്‍ രൗദ്രഭാവം വന്നത്‌. സഹ ബാറ്റ്‌സ്മാന്‍ മനീഷ്‌ പാണ്ഡെ റണ്ണെടുക്കുന്നതില്‍ മെല്ലെപ്പോയതാണു ധോണിയെ ചൊടിപ്പിച്ചത്‌. അവസാന ഓവറിന്റെ ആദ്യ പന്ത്‌ പ്രതിരോധിച്ച പാണ്ഡെ പന്ത്‌ പോകുന്നതു നോക്കിനിന്നു. ഇതിനിടെ ധോണി മിന്നല്‍പോലെ സ്‌ട്രൈക്കറുടെ ക്രീസിലെത്തിയിരുന്നു. പാണ്ഡെ മറുപക്ഷത്ത്‌ ഓടിയെത്തിയെങ്കിലും രണ്ട്‌ റണ്ണെടുക്കാനുള്ള സാധ്യത ഇല്ലാതായി. ഇതോടെ പ്രകോപിതനായ ധോണി പാണ്ഡെയോട്‌ എവിടെ നോക്കി നില്‍ക്കുയാണെന്നു ചോദിച്ചു ചൂടായി. ഡെയ്‌ന്‍ പാറ്റേഴ്‌സണിന്റെ അടുത്ത പന്ത്‌ സിക്‌സറിനു പറത്തിയാണു ധോണി ‘ദേഷ്യം’ തീര്‍ത്തത്‌. അഞ്ചാം വിക്കറ്റില്‍ ധോണിയും മനീഷ്‌ പാണ്ഡെയും ചേര്‍ന്ന്‌ 98 റണ്ണിന്റെ അപരാജിത കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.

Leave A Reply

Your email address will not be published.