സി.പി.ഐയുടെ എതിര്‍പ്പ് കാര്യമാക്കുന്നില്ല; മുന്നണി വിപുലീകരണം അനിവാര്യമെന്ന് സി.പി.എം
തൃശൂര്‍: സി.പി.ഐയുടെ എതിര്‍പ്പ് പരിഗണിക്കാതെ കെ.എം മാണിയെ മുന്നണിയില്‍ എടുത്തേക്കുമെന്ന സൂചന നല്കി സി.പി.എം സംസ്ഥാന സമ്മേളനം. മുന്നണി വിപുലീകരണം അനിവാര്യമാണെന്ന് തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പരാമര്‍ശം. മുന്നണി വിപുലീകരണം സംബന്ധിച്ച് ഇടതുമുന്നണിയിലെ ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ തീരുമാനം എടുക്കൂ. സി.പി.ഐയുടെ എതിര്‍പ്പ് കാര്യമാക്കേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കെ.എം മാണി ഇടതു പാളയത്തിലേക്ക് അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് മുന്നണി വിപുലീകരണം സംബന്ധിച്ച് സി.പി.എം നിലപാട് പ്രഖ്യാപിച്ചത്. സി.പി.എം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സെമിനാറില്‍ കെ.എം മാണി പങ്കെടുത്തിരുന്നു.
അതേസമയം സംഘടനാ റിപ്പോര്‍ട്ടില്‍ സി.പി.ഐയ്ക്കെതിരെ രൂക്ഷവിമര്ശനങ്ങളുണ്ട്. സി.പി.ഐയുടെ പരസ്യ നിലപാടുകള്‍ മുന്നണി സംവിധാനത്തെ ദുര്‍ബലമാക്കുന്നുവെന്നാണ് വിമര്‍ശനം. തോമസ് ചാണ്ടി വിഷയത്തില്‍ സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചത് തെറ്റാണ്. സി.പി.ഐയുടെ നിലപാടുകള്‍ മുന്നണിയിലും സര്‍ക്കാരിലും ഭിന്നതയുണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്നുവെന്നും സി.പി.എം റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.