വെയിലത്തു വിയര്‍ത്തൊലിച്ച്, ക്ഷീണിതനായി സൈക്കിളില്‍ പപ്പടം വിറ്റുകൊണ്ട് ബോളിവുഡ് സൂപ്പര്‍താരം
വെയിലു കൊണ്ടു ക്ഷീണിതനായി വിയര്‍പ്പു നിറഞ്ഞ മുഖവുമായി തെരുവില്‍ ഒരു പപ്പടക്കച്ചവടക്കാരന് ജയ്പൂരിലെ തിരക്കുള്ള റോഡില്‍ കൂടി ഒരു സൂപ്പര്‍താരം പപ്പടം വിറ്റു നടന്നിട്ടും ആരും തിരിച്ചറിഞ്ഞില്ല. ഹൃത്വിക്ക് റോഷനായിരുന്നു പപ്പടം വിറ്റുകൊണ്ടു നിരത്തിലൂടെ കടന്നു പോയ ആ സൂപ്പര്‍ താരം.
ഹൃത്വിക്കിന്റെ കിടിലന്‍ മെയ്ക്കോവര് കാരണം ആര്‍ക്കും താരത്തെ തിരിച്ചിറിയാന്‍ കഴിഞ്ഞില്ല. ബിഹാറില്‍ നിന്നുള്ള ഗണിതശാസ്ത്രജ്ഞന് ആനന്ദ് കുമാറിന്റെ ജീവിതം പറയുന്ന സൂപ്പര്‍ 30 എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു ഹൃത്വിക്കിന്റെ ഈ വേഷപ്പകര്‍ച്ച. താടിയും മുടിയും വളര്‍ത്തി അലക്ഷ്യമായി എത്തിയ താരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലയിരുന്നു.
എല്ലാ വര്‍ഷവും എഞ്ചിനിയര്‍ ആകാന്‍ ആഗ്രഹിക്കുന്ന പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കു സൗജന്യ വിദ്യാഭ്യാസം നല്കുന്ന വ്യക്തിയാണ് ആനന്ദ് കുമാര്‍ 15 വര്‍ഷത്തിനിടയ്ക്ക് 450 വിദ്യാര്‍ത്ഥികളെ ആനന്ദ് കുമാര്‍ പഠിപ്പിച്ചു.