മുഖ്യമന്ത്രിക്ക് ഷുഹൈബിന്‍റെ സഹോദരിയുടെ തുറന്നകത്ത്

0

കണ്ണൂര്‍: മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ സഹോദരി സുമയ്യയുടെ കണ്ണു നനയിക്കുന്ന തുറന്നകത്ത്. ഏക സഹോദരന്‍ മരിച്ച് പത്തു ദിവസം കഴിയുമ്പോഴാണു മുഖ്യമന്ത്രി പിണറായി വിജയനു സുമയ്യ എന്ന ഇരുപത്തിമൂന്നുകാരി തുറന്ന കത്തെഴുതിയത്. കണ്ണൂരില്‍ ഇനിയും ഇത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കരുതെന്നും, ഞങ്ങളുടെ ഇക്ക കൊല്ലപ്പെട്ടവരുടെ പട്ടികയിലെ അവസാനത്തെ പേരാകട്ടെ എന്നും കത്തില്‍ സുമയ്യ ചങ്കുപൊട്ടി എഴുതുന്നു. തപാല്‍ മാര്‍ഗം മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്കാണ് ഇന്നലെ കത്തയച്ചത്.

കത്തിന്റെ ഉള്ളടക്കം:

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,

നന്നായി എഴുതാനൊന്നും ഞങ്ങള്‍ക്ക് അറിയില്ല, സങ്കടം മാത്രമാണ് കുറച്ചു ദിവസമായി എനിക്കും, ഇത്താത്തമാര്‍ക്കും, ഉപ്പാക്കും ഉമ്മാക്കും ഈ വീട്ടിലേക്കു വരുന്നവര്‍ക്കുമെല്ലാം.ഷുഹൈബ്ക്ക ഞങ്ങള്‍ക്ക് വലിയ തുണയായിരുന്നു.കൂട്ടായിരുന്നു. ഞങ്ങള്‍ക്കു പോലും അറിയാത്ത ഒരുപാട് പേര്‍ക്കു താങ്ങും തണലുമായിരുന്നുവെന്ന് ഇപ്പോള്‍ മനസിലാക്കുന്നു.ഇക്കയുടെ വേര്‍പാട് അറിഞ്ഞതു മുതല്‍ ഇങ്ങോട്ടെത്തുന്നവര്‍ അതു സാക്ഷ്യപ്പെടുത്തി. ിക്ക ഇനി നമ്മുശട കൂടെ ില്ല എന്നു വിശ്വസിക്കാന്‍ ഇന്നും ഞങ്ങള്‍ക്ക് ആര്‍ക്കും ആയിട്ടില്ല. എന്തിന്റെ പേരിലായാലും ഇക്കയെ ഇങ്ങനെ ഇല്ലാതാക്കാമായിരുമന്നാ?

ഇനി ആരും മരിക്കരുത്.ഞങ്ങളുടെ ഇക്ക ആ കണക്കുപുസ്തകത്തിലെ അവസാനത്തെ ആളാവട്ടെ. ഇനി ആരും കൊല്ലപ്പെടാതിരിക്കട്ടെ. ഞങ്ങള്‍ക്കുവേണ്ടി, ഞങ്ങളെപ്പോലെ ഒരുപാട് കുടുംബങ്ങള്‍ക്കു വേണ്ടി ഈ ക്രൂരതകള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഒരു ഉറപ്പ്. അതെങ്കിലും ഞങ്ങള്‍ക്കു നല്‍കാമോ?

Leave A Reply

Your email address will not be published.