വംശീയാതിക്രമം : യു.കെ. പാര്‍ലമെന്റിന് പുറത്ത് സിഖുകാരന്റെ തലപ്പാവ് വലിച്ചുപറിച്ചു
ലണ്ടന്‍: വംശീയവിദ്വേഷത്തിന്റെപേരില് യു.കെ. പാര്‍ലമെന്റിനു പുറത്ത് കാത്തുനിന്ന സിഖുകാരന്റെ തലപ്പാവ് വെള്ളക്കാരന് വലിച്ചുപറിച്ചു. പഞ്ചാബ് സ്വദേശിയായ രണ്‍വീര്‍ സിങ്ങി(37)ന്റെ തലപ്പാവാണു അഴിച്ചെടുത്തത്. ലേബര്‍പാര്‍ട്ടി എം.പി.യായ തന്ജീത് സിങ് ദെസിയെ കാണാന്‍ പാര്‍ലമെന്റിനു സമീപമുള്ള പോര്ട്ടുകുല്ലീസ് ഹൗസില്‍ ക്യൂ നില്ക്കുമ്പോള് ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.
“മുസ്ലിം പുറത്തു പോകുക” എന്നു വിളിച്ചുപറഞ്ഞായിരുന്നു ആക്രമണം. തലപ്പാവ് പകുതി വലിച്ചെടുത്തപ്പോള്‍ രണ്‍വീര്‍ ബഹളംവച്ചതോടെ അക്രമി സ്ഥലം വിട്ടു. ഇയാള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് തന്ജീത് സിങ് ദെസി എം.പി. ആവശ്യപ്പെട്ടു.