ഭീകരതയ്ക്കു പണം: പാകിസ്താനെതിരായ നീക്കത്തെ എതിര്‍ത്ത് സൗദിയും ചൈനയും
വാഷിങ്ടണ്‍: ഭീകരതയ്ക്കു പണമൊഴുക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്താനെ ഉള്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തിനു തടയിട്ട് സൗദി അറേബ്യയും ചൈനയും തുര്‍ക്കിയും.
വാള്‍സ്ട്രീറ്റ് ജേണല്‍ അടക്കമുള്ള അമേരിക്കന്‍ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
ഫ്രാന്‍സ് തലസ്ഥാനമായ പാരീസില്‍ നടക്കുന്ന ധനകാര്യ ദൗത്യസംഘം (എഫ്.എ.ടി.എഫ്.) സമ്മേളനത്തിലാണ് പാകിസ്താനെതിരായ നീക്കങ്ങള്‍ക്ക് അമേരിക്ക മുന്‍കൈയെടുക്കുന്നത്.
ഭീകരര്‍ക്കു പണമെത്തുന്നതു തടയുന്നില്ലെന്നും യു.എന്‍. രക്ഷാകൗണ്‍സില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നുമുള്ള കണക്കുകൂട്ടലാണ് ഈ നീക്കത്തിനു പിന്നില്‍. എന്നാല്‍, ട്രംപിന്റെ നിലപാടിനെതിരേ ജി.സി.സി രാജ്യങ്ങളെ പ്രതിനിധീകരിച്ചു സൗദി കടുത്ത എതിര്‍പ്പാണു രേഖപ്പെടുത്തിയത്. അമേരിക്കന്‍ സമ്മര്‍ദം തുടരുകയാണെന്നും വാള്‍സ്ട്രീറ്റ് റിപ്പോര്‍ട്ട് പറയുന്നു.
ഭീകരതയ്ക്കു പണം എത്തിക്കുന്നവരുടെ നിരീക്ഷണപ്പട്ടികയില്‍ തങ്ങളെ ഉള്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കം തകര്‍ത്തെന്നു കഴിഞ്ഞ ദിവസം പാകിസ്താന് അവകാശപ്പെട്ടിരുന്നു.