പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പാതയില്‍ ഓറിയന്റല്‍ ബാങ്കും ; വായ്പാ തട്ടിപ്പ് നടന്നത് 390 കോടി, ആരോപണം ജ്വല്ലറിക്കെതിരേ

0

ന്യൂഡല്‍ഹി: നീരവ് മോഡിയുമായി ബന്ധപ്പെട്ട് കോടികളുടെ തട്ടിപ്പിന്റെ പേരില്‍ വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്ന പിഎന്‍ബി തട്ടിപ്പിന് പുറകേ ഓറിയന്റല്‍ ബാങ്കും വായ്പാ തട്ടിപ്പിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറയുന്നു. 390 കോടി വായ്പയെടുത്ത് തട്ടിപ്പ് നടത്തിയതായി ബാങ്ക് ആരോപിച്ചിരിക്കുന്നത് ഡല്‍ഹിയിലെ ദ്വാരക ദാസ് സേത് ഇന്റര്‍നാഷണല്‍ എന്ന ജ്വല്ലറിക്കെതിരേയാണ്.

ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സിന്റെ പരാതിയില്‍ സിബിഐ കേസ് റജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം ആഗസ്ത് 16 നായിരുന്നു ബാങ്ക് പരാതിയുമായി സിബിഐ യ്ക്ക് മുന്നിലെത്തിയത്. വജ്ര ആഭരണം നടത്തുന്ന സ്ഥാപനം ബാങ്കിന്റെ ഗ്രേറ്റര്‍ കൈലാഷ് 2 ശാഖയില്‍ നിന്നും ജാമ്യപത്രം ഉപയോഗിച്ച് 2007 മുതല്‍ വായ്പ നേടിയിരുന്നു. എന്നാല്‍ തുക തിരിച്ചടയ്ക്കാതെ ഉടമകള്‍ മുങ്ങിയെന്നായിരുന്നു പരാതി.

10 മാസമായി കമ്പനി നടത്തുന്ന ഡയറക്ടര്‍മാര്‍ റീത്ത, സഭാ സേത് എന്നിവരും കുടുംബാംഗങ്ങളും സ്ഥലത്തില്ലെന്നാണ് സിബിഐ നടത്തിയ അന്വേഷണത്തില്‍ പറഞ്ഞിരിക്കുന്നത്. 11,300 കോടി വായ്പാതട്ടിപ്പ് നടത്തിയതായി നീരവ് മോഡിക്കെതിരേ പിഎന്‍ബി രംഗത്ത് വന്ന് ആറുമാസം പോലും കഴിയുന്നതിന് മുമ്പായിട്ടാണ് പുതിയ തട്ടിപ്പ് ആരോപണം രംഗപ്രവേശം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ പത്തുമാസമായി സഭ്യാസേഥിനെയും കുടുംബത്തെയും കണ്ടെത്താന്‍ ബാങ്കിനും കഴിയാതെ വന്നതോടെയാണ് അവര്‍ പരാതി നല്‍കിയത്് സഭ്യാസേഥ് ഇന്ത്യ വിട്ടിരിക്കാമെന്നാണ് സംശയിക്കുന്നത്. ദ്വാരകാ ദാസ് സേത്ത് ഫോറിന്‍ ബില്ലും ലെറ്റേഴ്‌സ് ഓഫ് ക്രെഡിറ്റും ഉള്‍പ്പെടെ ബാങ്കിന്റെ വിവിധ അന്താരാഷ്ട്ര ക്രെഡിറ്റ് സൗകര്യങ്ങള്‍ ഉപയോഗിച്ചിരുന്നതായും ബാങ്ക് വ്യക്തമാക്കി.

ദുബായ് യില്‍ ഫ്രേയാ ട്രേഡിംഗ് കോ എന്ന സ്ഥാപനം സാഭ്യ ഉണ്ടാക്കിയിരുന്നതായും ഓറിയന്റല്‍ ബാങ്ക് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ നാലു വര്‍ഷമായി സഭ്യാസേത്ത് ബന്ധപ്പെട്ടിട്ടേയില്ല എന്നാണ് ഫ്രേയാ ട്രേഡിഗഗ് കമ്പനിയുടെ ഇന്ത്യന്‍ അധികൃതര്‍ പറയുന്നത്.

Leave A Reply

Your email address will not be published.