തനിക്കെതിരെ വധശ്രമം നടക്കുന്നുവെന്ന് ജിഗ്നേഷ് മേവാനി: പോലീസ് ഉദ്യോഗസ്ഥരുടെ സന്ദേശം ചോര്‍ന്നു

0

അഹമ്മദാബാദ്: തന്റെ ജീവന്‍ അപകടത്തിലാണെന്ന് പറഞ്ഞ് ദളിത് പ്രക്ഷോഭ നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി രംഗത്ത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും അംഗങ്ങളായ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ സന്ദേശം ചോര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് ജിഗ്നേഷ് മേവാനി ആശങ്ക അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്.

രാഷ്ട്രീയക്കാരനെപ്പോലെ വസ്ത്രധാരണം നടത്തിയിരിക്കുന്ന ഒരാളെ പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് ആദ്യ വീഡിയോയിലുള്ളത്. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തന്നെയാണ് ഇതിന് പോസ്റ്റ് ചെയ്തിരിക്കുന്നത്.

യുപിയിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീഡിയോ ദൃശ്യമാണ് രണ്ടാമത് ഷെയര്‍ ചെയ്തിരിക്കുന്നത്.

വാട്‌സാപ്പില്‍ ദൃശ്യങ്ങള്‍ക്ക് ചുവട്ടിലായി സിഎസ്പി ആര്‍ബി ദേവ്ദയുടെ ഒരു സന്ദേശവും പുറത്തു വന്നിട്ടുണ്ട്. ‘ പോലീസിന്റെ അച്ഛനാകുവാന്‍ ശ്രമിക്കുകയും, പോലീസിനെ ഒന്നിനും കൊള്ളാത്തവരെന്ന് വിളിക്കുന്നവരും പോലീസിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നവരും ഇത് ഓര്‍ത്താല്‍ കൊള്ളാം. നിങ്ങളെപ്പോലുള്ളവരോട് പോലീസ് ഇതുപോലെയായിരിക്കും, ഞങ്ങള്‍ പകരം വീട്ടിയിരിക്കും’

എന്നാല്‍, തന്റെ വാക്കുകള്‍ ഇവര്‍ വളച്ചൊടിച്ചതാണെന്ന് ദേവ്ദ ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. താന്‍ മറ്റൊരു ഗ്രൂപ്പില്‍ വന്ന സന്ദേശം ഫോര്‍വേര്‍ഡ് ചെയ്യുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇതൊരിക്കലും തന്റെ വരികളെല്ലും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.