ഷുഹൈബ് വധം: അഞ്ച് പേര്‍ കൂടി കസ്റ്റഡിയില്‍; പിടിയിലായത് കര്‍ണാടകയിലെ വിരാജ്‌പേട്ടില്‍ നിന്ന്

0

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍. കര്‍ണാടകയിലെ വിരാജ്‌പേട്ടില്‍ നിന്ന് അഞ്ച് പേരെയാണ് കഴിഞ്ഞ രാത്രി പോലീസ് പിടികൂടിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരും വാഹനം ഓടിച്ചയാളും ഗൂഢാലോചന നടത്തിയവരും പിടിയിലായവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇവരുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇവരെ കണ്ണൂരിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റു രേഖപ്പെടുത്തിയ ശേഷം മാത്രമായിരിക്കും വിവരങ്ങള്‍ പുറത്തുവിടുക.

കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എം പ്രവര്‍ത്തകരായ റിജിന്‍ രാജും ആകാശ് തില്ലങ്കേരിയും നേരത്തെ അറസ്റ്റിലായിരുന്നു. ഇവരെ സാക്ഷികള്‍ ഇന്നലെ തിരിച്ചറിയുമായും ചെയ്തിരുന്നു. കൊലപാതകം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കണ്ണൂരില്‍ ശക്തമായ പ്രതിഷേധം നടത്തിവരികയാണ്. സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തില്‍ ആയതോടെയാണ് അന്വേഷണം ഊര്‍ജിതമാകുകയും കൂടുതല്‍ പ്രതികള്‍ കസ്റ്റഡിയില്‍ ആകുകയും ചെയ്തത്.

Leave A Reply

Your email address will not be published.