ചൈനയില്‍ ഭരണഘടനാ ഭേദഗതി വരുന്നു , അധികാരത്തില്‍ ചിന്‍പിങ്ങിന് അനന്തകാലം
ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് പദത്തില്‍ ആവോളം തുടരാന്‍ ഷി ചിന്‍പിങ്ങിനു വഴിയൊരുക്കിക്കൊണ്ട് ഭരണഘടന ഭേദഗതി ചെയ്യാന്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി ശിപാര്‍ശ ചെയ്തു. ഇന്നു ചേരുന്ന പാര്‍ട്ടി പ്ലീനം ഇതിന് അംഗീകാരം നല്‍കും.
പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും തുടര്‍ച്ചയായി രണ്ടു തവണയിലധികം അധികാരത്തിലിരിക്കാന്‍ അനുവാദമില്ലെന്ന ഭരണഘടനാ വ്യവസ്ഥയാണ് ആധുനിക ചൈനയിലെ ഏറ്റവും കരുത്തനായ നേതാവെന്നു വിശേഷിപ്പിക്കപ്പെടുന്ന ചിന്‍പിങ്ങിനു വേണ്ടി പാര്‍ട്ടി തിരുത്തിയെഴുതുന്നത്.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കേന്ദ്ര മിലിട്ടറി കമ്മിഷന്റെയും അധ്യക്ഷന്‍ കൂടിയാണ് 64 വയസുകാരനായ അദ്ദേഹം.