കവാസാക്കി Z900RS ഇന്ത്യയില്‍; വില 15.30 ലക്ഷം രൂപ

0

കവാസാക്കി Z900RS ഇന്ത്യയില്‍ പുറത്തിറങ്ങി. എഴുപതുകളില്‍ പേരുകേട്ട Z1 മോട്ടോര്‍സൈക്കിളാണ് റെട്രോ സ്റ്റൈലിംഗ് ശൈലിയ്ക്കുള്ള പ്രചോദനം. റെട്രോ നെയ്ക്കഡ് കവാസാക്കി Z900RS മോട്ടോര്‍സൈക്കിളിന്റെ എക്സ്ഷോറൂം വില 15.30 ലക്ഷം രൂപയാണ്. പുതിയ Z900RS കവാസാക്കി Z900 യെ അടിസ്ഥാനപ്പെടുത്തിയാണ് ഒരുങ്ങുന്നത്.

ക്യാന്‍ഡിടോണ്‍ ഓറഞ്ച്, ക്യാന്‍ഡിടോണ്‍ ബ്രൗണ്‍ എന്നീ രണ്ടു നിറങ്ങളിലാണ് പുതിയ Z900RS ലഭ്യമാകുന്നത്. 948 സിസി ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനിലാണ് Z900RS ന്റെ ഒരുക്കം. 8,500 rpm ല്‍ 109.48 bhp കരുത്തും 6,500 rpm ല്‍ 98.5 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ ആറു സ്പീഡ് ഗിയര്‍ബോക്സാണ് ലഭിക്കുന്നത്.

Z900RSന്റെ ഇരു ടയറുകള്‍ക്കും എബിഎസ് പിന്തുണയുമുണ്ട്. ബ്രേക്കിംഗിന് വേണ്ടി 300 mm ട്വിന്‍ ഡിസ്‌ക്കുകള്‍ മുന്‍ ടയറിലും, 250 mm ഡിസക് പിന്‍ടയറിലും സാന്നിധ്യമറിയിക്കുന്നു. ടിയര്‍ഡ്രോപ് ഫ്യൂവല്‍ ടാങ്ക്, വട്ടത്തിലുള്ള ക്ലാസിക് ഹെഡ്ലാമ്പ്, പരന്ന സീറ്റ് എന്നിവ കവാസാക്കി Z900RS ന്റെ ഫീച്ചറുകളാണ്. ഫ്യൂവല്‍ മീറ്റര്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ഇന്ധന ഉപഭോഗം, താപം പോലുള്ള വിവരങ്ങള്‍ ഡിജിറ്റല്‍ ഡിസ്പ്ലേ ലഭ്യമാക്കും.

Leave A Reply

Your email address will not be published.