മറയൂരില്‍ സംഘര്‍ഷം: നാലുപേര്‍ക്ക്‌ പരുക്ക്‌

0

മറയൂര്‍: ഈച്ചാംപ്പെട്ടിയില്‍ ആദിവാസികള്‍ തമ്മിലുണ്ടായ സംഘര്‍ത്തില്‍ നാലു പേര്‍ക്കു പരുക്കേറ്റു. ഈച്ചാംപ്പെട്ടി കോളനിയിലെ രാജു (55), മക്കളായ ചാപ്‌ളി (25), ദിനേശ്‌ (20), പൊന്നപ്പന്റെ മക്കളായ ചിന്ന മാരിയപ്പന്‍ (32) എന്നിവര്‍ക്കാണു പരുക്കേറ്റത്‌. ശനിയാഴ്‌ച രാത്രി ഏഴിനാണ്‌ സംഭവം.
രാജുവിന്റെ കാലൊടിയുകയും തല മുറിയുകയും ചെയ്‌തു. ചാപ്‌ളിയുടെ തലയ്‌ക്കും ചിന്ന മാരിയപ്പന്റെ കൈ കാലുകള്‍ക്കുമാണു പരുക്കേറ്റത്‌. മറയൂര്‍ റേഞ്ച്‌ ഓഫിസിലെത്തിയ രാജുവിനെയും മക്കളെയും സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. രാജുവിനെ അടിമാലി താലൂക്ക്‌ ആശുപത്രിയിലും ചിന്ന മാരിയപ്പനെ കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
ചാപ്‌ളിയെയും ദിനേശിനെയും മറയൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോലീസ്‌ കേസെടുത്തു. ഒരു പോലീസ്‌ കേസുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണു സംഘര്‍ഷമുണ്ടായത്‌.

Leave A Reply

Your email address will not be published.