നോട്ട് നിരോധനത്തിന് മണിക്കൂറുകള്‍ മുന്‍പ് നീരവ് മോഡി 90 കോടി രൂപ നിക്ഷേപിച്ചുവെന്ന് ആരോപണം

0

ന്യുഡല്‍ഹി: നോട്ട് നിരോധനത്തിന് മണിക്കൂറുകള്‍ മുന്‍പ് നീരവ് മോഡി 90 കോടി രൂപ നിക്ഷേപിച്ചുവെന്ന് എന്‍.സി.പി എം.പി. പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഒരു ശാഖയില്‍ നീരവ് മോഡി 90 കോടി രൂപ നിക്ഷേപിച്ചുവെന്നാണ് ആരോപണം. എന്‍.സി.പി എം.പി മജീദ് മേമനാണ് നീരവിനെതിരെ ആരോപണം ഉന്നയിച്ചത്.

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മേമന്‍ ആരോപണം ഉന്നയിച്ചത്. നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയില്‍ നീരവ് മോഡി 90 കോടി നിക്ഷേപിച്ചു. എന്താണ് ഇതിന്റെ അര്‍ത്ഥമെന്ന് മേമന്‍ ചോദിച്ചു.

നീരവ് മോഡിയും ബന്ധുവും വ്യവസായ പങ്കാളിയുമായ മെഹുല്‍ ചോക്‌സി പഞ്ചാപ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,400 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിട്ടിരിക്കുകയാണ്.

Leave A Reply

Your email address will not be published.