ത്രിരാഷ്‌ട്ര ട്വന്റി 20 ടീം പ്രഖ്യാപിച്ചു; രോഹിത്‌ നയിക്കും

0

ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി 20 ത്രിരാഷ്‌ട്ര പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര കളിച്ച ടീമില്‍ നിന്നു നായകന്‍ വിരാട്‌ കോഹ്ലി, മുന്‍ നായകന്‍ മഹേന്ദ്ര സിങ്‌ ധോണി, ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക്‌ പാണ്ഡ്യ, സ്‌പിന്നര്‍ കുല്‍ദീപ്‌ യാദവ്‌, പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ജസ്‌പ്രീത്‌ ബുംറ എന്നിവര്‍ക്കു വിശ്രമം അനുവദിച്ചു.

കോഹ്ലിയുടെ അഭാവത്തില്‍ രോഹിത്‌ ശര്‍മയാണ്‌ ഇന്ത്യയെ നയിക്കുക. വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ്‌ കാര്‍ത്തിക്കിനൊപ്പം ഡല്‍ഹിയുടെ യുവതാരം ഋഷഭ്‌ പന്തിനെയും ടീമില്‍ ഉള്‍പ്പെടുത്തി.

യുവാക്കള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടാണ്‌ 15 അംഗടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്‌. മാര്‍ച്ച്‌ ആറിന്‌ ശ്രീലങ്കയിലെ കൊളംബോയിലാണ്‌ പരമ്പരയ്‌ക്കു തുടക്കമാകുക. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്‌ ടീമുകളാണ്‌ പരമ്പരിയിലുള്ളത്‌.

15 അംഗ ടീം രോഹിത്‌ ശര്‍മ (ക്യാപ്‌റ്റന്‍) , ശിഖര്‍ ധവാന്‍ (വൈസ്‌ ക്യാപ്‌റ്റന്‍), കെ.എല്‍. രാഹുല്‍, സുരേഷ്‌ റെയ്‌ന, മനീഷ്‌ പാണ്ഡെ, ദിനേഷ്‌ കാര്‍ത്തിക്‌, ദീപക്‌ ഹൂഡ, വാഷിങ്‌ടന്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, വിജയ്‌ ശങ്കര്‍, ഷാര്‍ദൂല്‍ താക്കൂര്‍, ജയ്‌ദേവ്‌ ഉനദ്‌ഘട്ട്‌, മുഹമ്മദ്‌ സിറാജ്‌, ഋഷഭ്‌ പന്ത്‌.

Leave A Reply

Your email address will not be published.