വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് വഴി ഹാക്കര്‍മാര്‍ ആന്‍ഡ്രോയിഡ് മാല്‍വെയര്‍ പ്രചരിപ്പിക്കുന്നു

0

ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഫെയ്സ്ബുക്ക് വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിച്ച് സൈബര്‍ ആക്രമണം നടത്തുന്നതായി കണ്ടെത്തല്‍. സൈബര്‍ സുരക്ഷാ സ്ഥാപനമായ അവാസ്റ്റിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്. ടെപ്റ്റിങ് സെഡാര്‍ എന്ന് പേരിട്ടിരിക്കുന്ന ആന്‍ഡ്രോയിഡ് മാല്‍വെയറിന് പിന്നില്‍ ലബനീസ് ഹാക്കര്‍മാര്‍ ആണെന്ന് അവര്‍ പറയുന്നു.

ഈ ഹാക്കര്‍മാര്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി സോഷ്യല്‍ എഞ്ചിനീയറിങ്ങിലൂടെ സ്പൈവെയര്‍ ഡൗണ്‍ലോഡ് ചെയ്യിക്കുകയാണ് ചെയ്യുന്നത്. ടെംറ്റിങ് സെഡാര്‍ സ്പൈ വെയറിന് ഇരകളാകുന്നവരുടെ ചിത്രങ്ങള്‍, കോണ്‍ടാക്റ്റുകള്‍, കോള്‍ ഹിസ്റ്ററി എന്നിവ ചോര്‍ത്താനും നിങ്ങളുടെ ആശയവനിമയത്തില്‍ നുഴഞ്ഞു കയറാനും സാധിക്കും. മാത്രമല്ല,ഈ വൈറസിന് ഇരകളാകുന്നവരുടെ ലൊക്കേഷന്‍ തിരിച്ചറിയാനും പരിസരത്തുള്ള ശബ്ദങ്ങള്‍ റെക്കോഡ് ചെയ്യാനും കഴിയുമെന്നാണ് റിപ്പോര്‍ട്ട്.

2015 മുതല്‍ തന്നെ ടെംറ്റിങ് റഡാര്‍ സൈബര്‍ ആക്രമണം ഗവേഷകരുടെ നിരീക്ഷണത്തിലാണ്. പ്രധാനമായും തൊഴില്‍ദിനങ്ങളിലാണ് ഹാക്കര്‍മാര്‍ സജീവമാകുന്നതെന്നും, ശനിയാഴ്ചകളില്‍ വല്ലപ്പോഴും ഉണ്ടാവാറുണ്ടെന്നും എന്നാല്‍ ഞായറാഴ്ചകളില്‍ ഹാക്കര്‍മാര്‍ പ്രവര്‍ത്തിക്കാറില്ലെന്നും ഗവേഷകര്‍ കണ്ടെത്തി.

Leave A Reply

Your email address will not be published.