ജേക്കബ് തോമസ് നല്‍കിയ ഉപഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0

കൊച്ചി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അഴിമതി നിരോധന നിയമപ്രകാരം സംരക്ഷണം തേടി നല്‍കിയ ഉപഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിസില്‍ ബ്ലോവേഴ്സ് നിയമപ്രകാരമുള്ള സംരക്ഷണം ജേക്കബ് തോമസിന് ലഭിക്കില്ലെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്. അഴിമതി ചൂണ്ടിക്കാട്ടിയതിന്‍റെ പേരില്‍ ജേക്കബ് തോമസിന് ഭീഷണി നേരിടേണ്ടി വന്നിട്ടില്ല. ഔദ്യോഗിക കൃത്യ നിര്‍വഹണമാണ് ജേക്കബ് തോമസ് നടത്തിയത്. ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടിയുമായി മുന്നോട്ടുപോകുന്നത് അഴിമതി ചൂണ്ടിക്കാട്ടിയതിന്‍റെ പേരിലല്ല. വിസില്‍ ബ്ലോവേഴ്സ് പരിരക്ഷ ജേക്കബ് തോമസിന് ലഭിക്കില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.