തുര്‍ക്കിയുടെ സ്വകാര്യ വിമാനം ഇറാനില്‍ തകര്‍ന്നു വീണു;11 പേര് മരിച്ചതായി റിപ്പോര്‍ട്ട്
ടെഹ്റാന്: ഷാര്‍ജയില്‍നിന്നും ഇസ്താംബൂളിലേക്ക് പോകുകയായിരുന്ന, തുര്‍ക്കിയുടെ സ്വകാര്യ വിമാനം ഇറാനില്‍ തകര്‍ന്നു വീണ് 11 പേര് മരിച്ചതായി റിപ്പോര്‍ട്ട്. ഇറാന്റെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ഷെഹര്‍ ഇ കോര്ദയില് ഞായറാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. പര്‍വത പ്രദേശത്താണ് വിമാനം തകര്‍ന്നു വീണതെന്നും ഇറാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.