തേനിയിലെ കാട്ടുതീയില്‍ അകപ്പെട്ടവരില്‍ മലയാളിയും

0

ചെന്നൈ: തേനിയിലെ കുരങ്ങണി വനത്തില്‍ ഉണ്ടായ കാട്ടുതീയില്‍ അകപ്പെട്ടവരില്‍ മലയാളിയും. കോട്ടയം സ്വദേശി ബീനയാണ് സംഭവസ്ഥലത്ത് കുടുങ്ങിയിരിക്കുന്നത്. ബീനയടക്കമുള്ളവരെ വനത്തിന് പുറത്തെത്തിക്കാന്‍ ശ്രമം തുടരുകയാണ്. ഗുരുതര പൊള്ളലേറ്റ എട്ടു പേരാണു മരിച്ചതെന്നറിയുന്നു. രക്ഷാപ്രവര്‍ത്തനത്തിന് കേരളത്തില്‍നിന്ന് കൂടുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും തേനിയിലെത്തിയിട്ടുണ്ട്.

വ്യോ​മ​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍ സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്നു​ണ്ട്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ വ്യോ​മ​സേ ന​യ്ക്കു പ്ര​തി​രോ​ധ മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. 25 സ്ത്രീകളും എട്ട് പുരുഷന്‍മാരും മൂന്നു കുട്ടുകളുമുള്‍പ്പെടെ 36 പേരാണ് കാട്ടില്‍ കുടുങ്ങിയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഇതില്‍ 19 പേ​രെ ര​ക്ഷ​പെ​ടു​ത്തി​യി​രു​ന്നു.

Leave A Reply

Your email address will not be published.