നിദാഹസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി 20 ടൂര്‍ണമെന്റില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും
കൊളംബോ: നിദാഹസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി 20 ടൂര്‍ണമെന്റില്‍ ഇന്ത്യ ഇന്ന് ആതിഥേയരായ ശ്രീലങ്കയെ നേരിടും. ടൂര്‍ണമെന്റില്‍ രണ്ടാം ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. കൊളംബോയില്‍ രാത്രി ഏഴിനാണ് മത്സരം. ആതിഥേയര്‍ക്കെതിരെ ആദ്യ മത്സരത്തിലേറ്റ തോല്‍വി മറികടക്കാനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഉദ്ഘാടന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ലങ്കയുടെ ജയം. കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ.